ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സഹതാരങ്ങള്‍

 


തിരുവനന്തപുരം:  (www.kvartha.com 10.01.2022)  ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സഹതാരങ്ങള്‍. കേസില്‍ പുതിയ സംഭവവികാസങ്ങളുണ്ടായ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ രംഗത്ത് വന്നിരുന്നു.

കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നോട്ട് വന്നുവെന്നും, കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ചും നടി കുറിപ്പ് പങ്കുവച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സഹതാരങ്ങള്‍

നടിയുടെ ഈ കുറിപ്പ് പങ്കുവച്ചാണ് സഹതാരങ്ങളും മറ്റ് സിനിമാ പ്രവര്‍ത്തകരും തങ്ങളുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. പൃഥ്വിരാജ്, ഐശ്വര്യലക്ഷ്മി, ടൊവിനോ തോമസ്, പാര്‍വതി, സുപ്രിയ മേനോന്‍, സംയുക്ത മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, ആര്യ, ഇന്ദ്രജിത്ത്, മിയ, തുടങ്ങിയവര്‍ നടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.

നടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇപ്രകാരമാണ്:

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.

അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

Keywords:  Actor assault case: Survivor says she is not alone in fight for justice, Thiruvananthapuram, News, Social Media, Attack, Actress, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia