'ഇത്രയും വേഗം വളരല്ലേ മോളേ, ഡാഡിക്ക് ഈ ചെറിയ കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താനാവില്ല'; മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ആസിഫ് അലി
Jun 2, 2020, 16:13 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 02.06.2020) മലയാള സിനിമയുടെ പ്രിയതാരം ആസിഫ് അലി മകള്‍ ഹയയുടെ മൂന്നാം പിറന്നാളിന്റെ ചിത്രങ്ങള്‍ പ്രേക്ഷകരോട് പങ്കുവച്ചിരിക്കുകയാണ്. മകനും മകളും കേക്കിന് മുന്നില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവും ഒപ്പം മകളുടെ മുടികെട്ടിക്കൊടുക്കുന്ന ചിത്രവുമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇത്രയും വേഗം വളരല്ലേ മോളേ എന്നാണ് ആസിഫിന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ്. മക്കള്‍ വലുതാവുന്നതോടെ കുസൃതികളും കുഞ്ഞു കൊഞ്ചലുകളും മക്കളൊടൊപ്പം വലുതായിപ്പോവുന്നു എന്നാണ് താരം വാത്സല്യത്തോടെ പറയുന്നത്.
''എന്റെ സ്‌നേഹത്തിന് ജന്മദിനാശംസകള്‍. ഇവിടെ എന്നും ഞാനുണ്ടാകും. ഇത്രയും വേഗം വളരല്ലേ മോളേ. ഡാഡിക്ക് ഈ ചെറിയ കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താനാവില്ല'' ആസിഫ് അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2013 മെയ് 26നാണ് ആസിഫ് അലിയും സമ മസ്‌റീനും വിവാഹിതരായത്. ഇരുവര്‍ക്കും ആദം അലി എന്ന മകനുമുണ്ട്.

Keywords: News, Kerala, Kochi, Actor, Instagram, Birthday, Entertainment, Cinema, Actor Asif Ali Wished his daughter to happy birthday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.