നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു; വധു ശിഖ മനോജ്

 


കൊച്ചി: (www.kvartha.com 29.11.2021) നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു. വടകര സ്വദേശി ശിഖ മനോജ് ആണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്. വിവാഹനിശ്ചയത്തിന് പിന്നാലെ അര്‍ജുന്‍ തന്നെയാണ് ശിഖയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു; വധു ശിഖ മനോജ്

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധനേടിയ അര്‍ജുന്‍ പിന്നീട് മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി'ലൂടെ വെള്ളിത്തിരയിലെത്തി. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലും അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അര്‍ജുന്‍.

Keywords:  Actor Arjun Ratan gets married; Bride Shikha Manoj, Kochi, News, Actor, Marriage, Social Media, Cinema, Cine Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia