SWISS-TOWER 24/07/2023

അമിതാഭ് ബച്ചന്‍ ജി എസ് ടി ബ്രാന്‍ഡ് അംബാസിഡറാവും

 


ന്യൂഡെല്‍ഹി: (www.kvartha.com 21.06.2017) ചരക്കുസേവന നികുതിയുടെ ബ്രാന്‍ഡ് അംബാസിഡറായി ഇന്ത്യന്‍ സിനിമയുടെ കാരണവര്‍ അമിതാഭ് ബച്ചന്‍ വരുന്നു. ജി എസ് ടിയുടെ പ്രചാരകനായി ബിഗ് ബിയെ നിയമിച്ച കാര്യം കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി.

 ബച്ചനെ നായകനാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക് സൈസ് ആന്‍ഡ് കസ്റ്റംസ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ജി എസ് ടി ആന്‍ ഇനിഷ്യേറ്റീവ് ടു ക്രിയേറ്റ് എ യൂണിഫെഡ് നാഷണല്‍ മാര്‍ക്കറ്റ് എന്ന തലവാചകത്തോടെ, കേന്ദ്രധനമന്ത്രാലയം വീഡിയോ ട്വീറ്റ് ചെയ്തു. വീഡിയോ ഉടന്‍ ദൃശ്യമാധ്യമങ്ങളിലടക്കം ജി എസ് ടി പ്രചാരണത്തിനെത്തും.

അമിതാഭ് ബച്ചന്‍ ജി എസ് ടി ബ്രാന്‍ഡ് അംബാസിഡറാവും

ഒരുരാജ്യം, ഒരു നികുതി, ഒരു വിപണി എന്നതാണ് സന്ദേശം. ദേശീയപതാകയിലെ മൂന്നു നിറങ്ങള്‍ പോലെ രാജ്യത്തെ ഒന്നിപ്പിക്കുന്നതാണ് ജി എസ് ടിയെന്നും വീഡിയോയില്‍ പറയുന്നു. പ്രശസ്ത ബാഡ് മിന്റണ്‍ താരം പിവി സിന്ധുവിനെ നായികയാക്കി സര്‍ക്കാര്‍ നേരത്തെ മുതല്‍ ജി എസ് ടി പ്രചാരണം നടത്തിവരുന്നുണ്ട്.

ഇതിന് പിന്നാലെയാണ് ജി എസ് ടി താരപ്രചാരകനായി ബിഗ് ബി കൂടിയെത്തുന്നത്. ജൂലൈ ഒന്നുമുതലാണ് രാജ്യവ്യാപകമായി ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നത്.

Also Read:
പെരുന്നാള്‍ തിരക്കിന്റെ മറവില്‍ തസ്‌കര സംഘങ്ങള്‍ സജീവം; വസ്ത്രം വാങ്ങാനെത്തിയ രണ്ട് യുവതികളുടെ പണം കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Amitabh Bachchan Made GST Brand Ambassador By Government,New Delhi, News, Cinema, Entertainment, Business, Twitter, Badminton, GST, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia