കേരളത്തിലെ പെരുവെമ്പ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി തെന്നിന്‍ഡ്യന്‍ താരം അജിത്ത്, ചിത്രങ്ങള്‍ വൈറല്‍

 



പാലക്കാട്: (www.kvartha.com 01.04.2022) കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി തെന്നിന്‍ഡ്യന്‍ താരം അജിത്ത്. പാലക്കാട്ടെ പെരുവെമ്പ ക്ഷേത്രത്തിലാണ് തമിഴ് താരം ദര്‍ശനം നടത്തിയത്. ആയുര്‍വദേ ചികിത്സയുടെ ഭാഗമായി അജിത്ത് പാലക്കാട് ഗുരുകൃപയില്‍ എത്തിയിരുന്നു. അതിനിടെയാണ് പെരുവെമ്പ ക്ഷേത്രത്തിലും നടന്‍ ദര്‍ശനം നടത്തിയത്. 

പുലര്‍ചെ തന്നെ ക്ഷേത്രത്തിലെത്തിയ അജിത്ത് പൂജയില്‍ പങ്കെടുത്ത് വഴിപാടുകളും സമര്‍പിച്ചു. മഹാദേവന്‍ വൈദ്യനാഥ സങ്കല്‍പത്തിലുള്ള ക്ഷേത്രമാണ് പെരുവെമ്പയിലേത്. അജിത്ത് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ എടുത്ത ഫോടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. 

അതേസമയം, അജിത്തിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്ന വിഘ്‌നേശ് ശിവനും അടുത്തിടെ കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. വിഘ്‌നേശ് ശിവന്‍ നയന്‍താരയ്‌ക്കൊപ്പം കേരളത്തിലെ പ്രസിദ്ധമായ ചോറ്റാനിക്കരം മകം തൊഴലിനാണ് എത്തിയത്. 

അജിത്ത് നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വലിമൈ വന്‍ ഹിറ്റായി മാറിയിരുന്നു. ബോണി കപൂറാണ് നിര്‍മിച്ചത്. ബേവ്യൂ പ്രൊജക്റ്റ്‌സ് എല്‍എല്‍പിയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. വലിമൈ എന്ന ചിത്രം പാന്‍ ഇന്‍ഡ്യ റിലീസായിട്ട് തന്നെയാണ് എത്തിയത്. 

ചിത്രം 200 കോടിയലധികം നേടിയെന്ന് 'വലിമൈ'യുടെ നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചിരുന്നു. രണ്ടര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഒരു അജിത്ത് ചിത്രം തിയേറ്ററുകളിലെത്തിയത്. അജിത്ത് തന്നെയായിരുന്നു ചിത്രത്തിന്റെ ആകര്‍ഷണം. അജിത്തിന്റെ ഫൈറ്റ് രംഗങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു.

കേരളത്തിലെ പെരുവെമ്പ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി തെന്നിന്‍ഡ്യന്‍ താരം അജിത്ത്, ചിത്രങ്ങള്‍ വൈറല്‍


കോവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ 'വലിമൈ' ഫെബ്രുവരി 24ന് തീയേറ്ററുകളിലേക്ക് തന്നെ എത്തിയതിയപ്പോള്‍ ആരാധകര്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. 

തമിഴ്‌നാട്ടില്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തില്‍ ബന്ധമുണ്ടെന്ന് സംവിധായകന്‍ എച് വിനോദ് പറഞ്ഞിരുന്നു. 


Keywords:  News, Kerala, State, Palakkad, Top-Headlines, Actor, Cinema, Temple, Entertainment, Health, Social-Media, Actor Ajith Kumar visits Kerala Peruvemba temple
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia