സൂപ്പര്‍താരം അജിത്തിന് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്ക്

 


ചെന്നൈ: (www.kvartha.com 01.06.2017) സൂപ്പര്‍താരം തല അജിത്തിന് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്ക്. ശിവ സംവിധാനം ചെയ്യുന്ന വിവേഗം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു. അപകട സാധ്യത ഏറെയുണ്ടായിരുന്ന സംഘട്ടനരംഗത്തില്‍ ഡ്യൂപ്പിനെ വെക്കാതെയാണ് അജിത്ത് അഭിനയിച്ചത്.

 സൂപ്പര്‍താരം അജിത്തിന് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്ക്

ഡ്യൂപ്പിനെ വെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഏറെ നിര്‍ദേശിച്ചെങ്കിലും സ്വയം ചെയ് തോളാമെന്ന് അജിത്ത് അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച അജിത്ത് അപകടനില തരണം ചെയ് തുവെന്നാണ് വിവരം. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന്‍, വിവേക് ഒബ് റോയി തുടങ്ങിവരും അഭിനയിക്കുന്നുണ്ട്. പല സിനിമകളിലും അപകട സാധ്യതകളുള്ള രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് അജിത്ത് അഭിനയിക്കാറുള്ളത്.

Also Read:
കൊപ്ര കട്ടിംഗ് യന്ത്രത്തില്‍ കാല്‍ കുടുങ്ങിയ ജീവനക്കാരനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: Actor Ajith injured during the shoot of Vivegam, Chennai, Cinema, Entertainment, News, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia