SWISS-TOWER 24/07/2023

ദയവായി തന്നെ ഇനി 'തല' എന്ന് വിളിക്കരുത്; ആരാധകരോട് അഭ്യര്‍ഥനയുമായി നടന്‍ അജിത് കുമാര്‍

 


ചെന്നൈ: (www.kvartha.com 01.12.2021) ദയവായി തന്നെ ഇനി 'തല' എന്ന് വിളിക്കരുത്, ആരാധകരോട് അഭ്യര്‍ഥനയുമായി നടന്‍ അജിത് കുമാര്‍. ഇന്‍ഡ്യന്‍ സിനിമയിലെ സൂപെര്‍ താരങ്ങളില്‍ പല നിലയ്ക്കും വ്യത്യസ്തനാണ് തമിഴ് താരം അജിത് കുമാര്‍. മാധ്യമങ്ങളോട് കുറച്ചുമാത്രം സംവദിക്കുന്ന അദ്ദേഹത്തിന് ഔദ്യോഗിക സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ പോലുമില്ല. ഇതാണ് അദ്ദേഹത്തെ മറ്റ് സൂപെര്‍ സ്റ്റാറുകളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

അതുകൊണ്ടുതന്നെ അജിതിനെ സംബന്ധിച്ചുള്ള ഓരോ പുതിയ അപ്‌ഡേറ്റും ആരാധകര്‍ ട്വിറ്റെറിലും മറ്റും ആഘോഷമാക്കാറുമുണ്ട്. ഇപ്പോള്‍ അജിത് നടത്തിയ ഒരു പ്രസ്താവനയാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.

ദയവായി തന്നെ ഇനി 'തല' എന്ന് വിളിക്കരുത്; ആരാധകരോട് അഭ്യര്‍ഥനയുമായി നടന്‍ അജിത് കുമാര്‍


അജിതിന്റെ പ്രസ്താവന:

'മാധ്യമപ്രവര്‍ത്തകരോടും എന്റെ ആരാധകരോടും പൊതുസമൂഹത്തോടും പറയാനുള്ളത്. അജിത്, അജിത് കുമാര്‍ അതുമല്ലെങ്കില്‍ എ കെ എന്നു പരാമര്‍ശിക്കപ്പെടാനാണ് ഞാനിനി ആഗ്രഹിക്കുന്നത്. തലയെന്നോ മറ്റെന്തെങ്കിലും വിശേഷണമോ പേരിനു മുന്‍പ് ചേര്‍ക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതം എല്ലാവര്‍ക്കും ഞാന്‍ ആശംസിക്കുന്നു. സ്‌നേഹം, അജിത് കുമാര്‍', എന്നാണ് അജിതിന്റെ പ്രസ്താവന.

സോഷ്യല്‍ മീഡയയില്‍ അജിത് ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദം 'തല'യെന്നാണ്. മാധ്യമ വാര്‍ത്തകളിലും ഈ പദം തന്നെയാണ് പലപ്പോഴും ഇടംപിടിക്കാറുള്ളത്. തമിഴ് സിനിമയില്‍ മിക്ക ജനപ്രിയതാരങ്ങള്‍ക്കും ഇത്തരത്തില്‍ വിളിപ്പേരുകളുണ്ട്.

വിജയ് യെ ദളപതിയെന്നും കമല്‍ ഹാസനെ ഉലക നായകനെന്നും വിക്രത്തെ ചിയാനെന്നും ചേര്‍ത്താണ് ആരാധകര്‍ വിളിക്കാറുള്ളത്. ഇവരുടെ സിനിമകളിലെ ടൈറ്റില്‍ കാര്‍ഡുകളിലും ഈ വിശേഷണങ്ങള്‍ കടന്നുവരാറുണ്ട്. 2001ല്‍ പുറത്തെത്തിയ 'ദീന' മുതലാണ് അജിതിന് 'തല'യെന്ന വിളിപ്പേര് ലഭിക്കുന്നത്.

Keywords:  Actor Ajith asks fans media not to call him Thala, Chennai, News, Cinema, Actor, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia