നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം 'മാഡ'ത്തിലേക്കും; 'സത്യത്തില്‍ ഞാനല്ല ശിക്ഷയനുഭവിക്കേണ്ടിയിരുന്നത്, ഒരു പെണ്ണാണ്, അവരെ രക്ഷിച്ച് രക്ഷിച്ച് ഞാനിപ്പോള്‍ ശിക്ഷിക്കപ്പെട്ടു'; ദിലീപ് സുഹൃത്തിനോട് പറഞ്ഞതായുള്ള ബാലചന്ദ്രകുമാറിന്റെ ഈ മൊഴിയില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് ക്രൈംബ്രാഞ്ച്
Jan 17, 2022, 13:08 IST
കൊച്ചി: (www.kvartha.com 17.01.2022) നടിയെ ആക്രമിച്ച കേസില്‍ വിഐപിയുടെ അന്വേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ അടുത്ത അന്വേഷണം കേസില്‍ ഉള്‍പെട്ടിരിക്കുന്ന 'മാഡ'ത്തിലേക്ക് തിരിയും. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ മാഡത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ചകളും അന്വേഷണവും പുരോഗമിച്ചിരുന്നുവെങ്കിലും പിന്നീട് പറയത്തക്ക റോളൊന്നുമില്ലെന്ന് കണ്ട് പതിയെ അവരെ കുറിച്ചുള്ള അന്വേഷണവും നിലച്ചു. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി ഈ 'മാഡം' സിനിമാമേഖലയില്‍ നിന്നുള്ള ആളാണെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മാഡത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. ദിലീപ് സുഹൃത്ത് ബൈജുവിനോട്, സത്യത്തില്‍ ഞാനല്ല ശിക്ഷയനുഭവിക്കേണ്ടിയിരുന്നത്, ഒരു പെണ്ണാണ്, അവരെ രക്ഷിച്ച് രക്ഷിച്ച് ഞാനിപ്പോള്‍ ശിക്ഷിക്കപ്പെട്ടുവെന്ന് പറയുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന്റെ റെകോഡും അദ്ദേഹം പൊലീസിന് നല്‍കിയിട്ടുണ്ട്.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിലും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചുകൊടുത്തതിലും പങ്കുള്ളയാളാണ് വിഐപി. കോട്ടയത്തെ പ്രവാസി വ്യവസായി ആണ് ഈ വിഐപി എന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന സൂചന.
Keywords: Actor abduction case: 'Madam' back to police radar, Kochi, News, Trending, Dileep, Cine Actor, Cinema, Actress, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.