SWISS-TOWER 24/07/2023

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന കാരണത്താല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിരസിച്ചു; മധുര പ്രതികാരവുമായി അഭിജിത് വിജയന് രാജ്യാന്തര പുരസ്‌കാരം

 


കൊച്ചി: (www.kvartha.com 18.06.2018) യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന കാരണത്താല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നഷ്ടപ്പെട്ട അഭിജിത് വിജയന് രാജ്യാന്തര പുരസ്‌കാരം. നേരത്തെ അഭിജിത്തിന് സംസ്ഥാന പുരസ്‌ക്കാരം നല്‍കാത്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അവസാന റൗണ്ട് വരെ എത്തിയപ്പോഴാണ് ശബ്ദത്തിന്റെ ഉടമ യേശുദാസ് ആയിരുന്നില്ല എന്ന് ജൂറി അംഗങ്ങള്‍ക്ക് മനസിലായതെന്നും ഇതേതുടര്‍ന്ന് അവാര്‍ഡ് നിഷേധിക്കുകയായിരുന്നു എന്നുമായിരുന്നു ആരോപണം.

എന്നാല്‍ ഇപ്പോള്‍ മധുര പ്രതികാരമെന്നപോലെ മികച്ച ഗായകനുള്ള അവാര്‍ഡ് അഭിജിത്തിനെ തേടിയെത്തിയിരിക്കയാണ്. അവാര്‍ഡ് ലഭിച്ച സന്തോഷം അഭിജിത്ത് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. അതിന്റെ വീഡിയോ നടന്‍ ജയറാം തന്റെ പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന കാരണത്താല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിരസിച്ചു; മധുര പ്രതികാരവുമായി അഭിജിത് വിജയന് രാജ്യാന്തര പുരസ്‌കാരം

ടൊറന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018 ലെ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്തിനെ തേടിയെത്തിയത്. 'ആകാശമിഠായി' എന്ന ചിത്രത്തിലെ 'ആകാശപ്പാലക്കൊമ്പത്ത്' എന്നു തുടങ്ങുന്ന ഗാനത്തിലാണ് പ്രേക്ഷകരുടെ വോട്ടെടുപ്പിലൂടെ ലഭിക്കുന്ന പുരസ്‌കാരം അഭിജിത്തിനെ തേടിയെത്തിയത്.

ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തെരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് അഭിജിത്ത് നിറ കണ്ണുകളോടെ പറയുന്നു. ജയറാമായിരുന്നു ചിത്രത്തിലേയ്ക്ക് അഭിജിത്തിനെക്കൊണ്ട് പാടിക്കാമെന്ന അഭിപ്രായം മുന്നോട്ടു വച്ചത്. 'അഭിജിത്ത് വിജയന് എല്ലാവിധ ആശംസകളും നേരുന്നു. അഭിജിത്തിന്റെ വിനയവും ആത്മാര്‍ത്ഥതയും ഇനിയും ഉയരങ്ങളിലേയ്ക്ക് എത്തിക്കുമെന്ന് ഉറപ്പാണ്' അവാര്‍ഡ് വാര്‍ത്ത പങ്കുവെച്ചുകൊണ്ട് നടന്‍ ജയറാം കുറിച്ചു.

Keywords: Abijith Vijayan got torronto film award, Kochi, News, Social Network, Award, Protesters, Allegation, Facebook, post, Cinema, Entertainment, Singer, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia