അച്ഛന് കോവിഡ് അല്ലേ, ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്? സോഷ്യന്‍ മീഡിയയിലൂടെ പരിഹസിച്ച യുവതിക്ക് മറുപടിയുമായി അഭിഷേക് ബച്ചന്‍

 



മുംബൈ: (www.kvartha.com 31.07.2020) കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. ഇതിനിടെ സോഷ്യന്‍ മീഡിയയിലൂടെ പരിഹസിച്ച യുവതിക്ക് മറുപടിയുമായി അഭിഷേക് ബച്ചന്‍ എത്തി. തനിക്കെതിരെ പരിഹാസവുമായി എത്തിയ യുവതിക്ക് അഭിഷേക് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

'അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?'' എന്നായിരുന്നു പാറുള്‍ കൗഷിക് എന്ന യുവതിയുടെ പരിഹാസം. പിന്നാലെ അഭിഷേകിന്റെ മറുപടിയും എത്തി. 'ഇപ്പോള്‍ ആശുപത്രിയില്‍ കിടന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുകയാണ്' എന്നായിരുന്നു അഭിഷേകിന്റെ മറുപടി.

അച്ഛന് കോവിഡ് അല്ലേ, ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്? സോഷ്യന്‍ മീഡിയയിലൂടെ പരിഹസിച്ച യുവതിക്ക് മറുപടിയുമായി അഭിഷേക് ബച്ചന്‍

പെട്ടെന്ന് സുഖം പ്രാപിക്കട്ടെ സര്‍... എല്ലാവര്‍ക്കും ഇങ്ങനെ കിടന്നു കഴിക്കാനുള്ള ഭാഗ്യമുണ്ടാകില്ല'' എന്ന മറുപടിയുമായി യുവതി വീണ്ടുമെത്തി. 'ഞങ്ങളുടെത് പോലൊരു സാഹചര്യം നിങ്ങള്‍ക്ക് വരരുതെന്ന് പ്രാര്‍ത്ഥിക്കാം. സുരക്ഷിതരായിരിക്കു. നിങ്ങളുടെ ആശംസകള്‍ക്ക് നന്ദിയുണ്ട് മാഡം', എന്നാണ് അഭിഷേക് ഇതിന് മറുപടി നല്‍കിയത്.
 
Keywords: News, National, India, Mumbai, Cinema, Bollywood, Social Network, Twitter, Actor, Abhishek Bachan, Amitabh Bachchan, Abhishek Bachchan Shuts Down A Troll In Typically Abhishek Manner
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia