അസാമാന്യമായ വാക്ക് ചാതുര്യവും സംഭാഷണശൈലിയും കൊണ്ട് ആരാധകരെ കയ്യിലെടുത്ത് ആരാധ്യ ബച്ചന്‍; ഹിന്ദിപ്രസംഗം വൈറലാകുന്നു, വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി അഭിഷേക് ബച്ചന്‍

 



മുംബൈ: (www.kvartha.com 14.03.2022) അസാമാന്യമായ വാക്ക് ചാതുര്യവും സംഭാഷണശൈലിയും കൊണ്ട് ആരാധകരെ കയ്യിലെടുത്ത് ആരാധ്യ ബച്ചന്‍. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകളായ ആരാധ്യ സ്‌കൂളിലെ ഹിന്ദിപ്രസംഗ മത്സരത്തില്‍ നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്. 

ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചാണ് പ്രസംഗത്തില്‍ സംസാരിക്കുന്നത്. സ്‌കൂളിലെ ഹിന്ദിപ്രസംഗ മത്സരത്തില്‍ ആരാധ്യ നടത്തിയ പ്രസംഗം ട്വിറ്ററില്‍ ഒരു ഉപയോക്താവ് പങ്കുവയ്ക്കുകയും നിമിഷങ്ങള്‍ക്കകം തന്നെ അത് വൈറലാകുകയും ചെയ്യുകയായിരുന്നു. 

അസാമാന്യമായ വാക്ക് ചാതുര്യവും സംഭാഷണശൈലിയും കൊണ്ട് ആരാധകരെ കയ്യിലെടുത്ത് ആരാധ്യ ബച്ചന്‍; ഹിന്ദിപ്രസംഗം വൈറലാകുന്നു, വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി അഭിഷേക് ബച്ചന്‍


ഏതെങ്കിലും ഒരു ഭാഷ പഠിക്കണമെങ്കില്‍ അത് കവിതയിലൂടെ പഠിക്കണമെന്നാണ് പ്രസംഗത്തില്‍ ആരാധ്യ പറയുന്നത്. നിരവധിപേര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ആരാധ്യയുടെ  പ്രസംഗശൈലിയെ അഭിനന്ദിക്കുകയും ചെയ്തു.

നെറ്റിസന്‍മാരുടെ പ്രതികരണങ്ങള്‍ ശ്രദ്ധയില്‍പെട്ട അഭിഷേക് ബച്ചന്‍ വീഡിയോയോക്ക് താഴെ അഭിപ്രായം രേഖപ്പെടുത്തുകയും എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം 2011ലാണ് ആരാധ്യ ജനിക്കുന്നത്.

Keywords:  News, National, India, Mumbai, Entertainment, Cinema, Cine Actor, Bollywood, Daughter, Social Media, Abhishek Bachchan reacts to video of his daughter Aaradhya reciting a Hindi poem
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia