SWISS-TOWER 24/07/2023

ഐശ്വര്യയുമായി അകല്‍ച്ചയിലാണെന്ന വാര്‍ത്ത നിഷേധിച്ച് അഭിഷേക് ബച്ചന്‍

 


(www.kvartha.com 15.06.2016) ലോകസുന്ദരി ഐശ്വര്യയുമായി അകല്‍ച്ചയിലാണെന്ന വാര്‍ത്ത നിഷേധിച്ച് അഭിഷേക് ബച്ചന്‍ രംഗത്ത്. ഐശ്വര്യയുടെ പുതിയ ചിത്രമായ സരബ് ജിത്തിന്റെ സ്‌ക്രീനിംഗിനിടെയാണ് അഭിഷേക് ഐശ്വര്യയോട് ദേഷ്യപ്പെട്ടിറങ്ങിയത്. വേദിയില്‍ ഫോട്ടോ എടുക്കാന്‍ ക്ഷണിച്ചപ്പോഴാണ് അഭിഷേക് ഐശ്വര്യയോട് ദേഷ്യപ്പെട്ടത്. ഇതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഇതോടെ ദമ്പതികള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയുണ്ടെന്നും ഏറെ നാളുകളായി ഇരുവരും അകല്‍ച്ചയിലാണെന്നുമുള്ള ഗോസിപ്പുകള്‍ ഉയര്‍ന്നു. പരിപാടിയില്‍ ബച്ചന്‍ കുടുംബത്തില്‍ നിന്നും എല്ലാവരും എത്തിയിരുന്നു. എന്നാല്‍ അഭിഷേകിന്റെ ദേഷ്യത്തിന്റെ കാരണമറിയാതെ പാപ്പരാസികള്‍ അലയുകയായിരുന്നു.

ഒടുവില്‍ വിഷയത്തില്‍ പ്രതികരണവുമായി അഭിഷേക് തന്നെ എത്തി. 'സത്യം എന്താണെന്നും മാധ്യമങ്ങളെ എത്രത്തോളം ഗൗരവത്തില്‍ എടുക്കണമെന്നും തനിക്കറിയാം. താനും ഐശ്വര്യയും എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് മൂന്നാമതൊരാളല്ല . താന്‍ അതിന് അനുവദിക്കുകയുമില്ല. ഐശ്വര്യയ്ക്ക് അറിയാം താനവളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അതുപോലെ എനിക്കും.

നിങ്ങളുടെ ഇഷ്ടത്തിന് കാര്യങ്ങളെ വളച്ചൊടിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയാകാം. പൊതുസമൂഹത്തില്‍ അറിയപ്പെടുന്ന ആളാണ് താന്‍. എപ്പോഴും മാധ്യമങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്റെ വിവാഹവും കുടുംബ ജീവിതവും എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ മാധ്യമങ്ങള്‍ക്കാവില്ല. അതുകൊണ്ടുതന്നെ ഇത് വലിയ കാര്യവുമല്ലെന്നും അഭിഷേക് പറഞ്ഞു.

ഐശ്വര്യയുമായി അകല്‍ച്ചയിലാണെന്ന വാര്‍ത്ത നിഷേധിച്ച് അഭിഷേക് ബച്ചന്‍


Also Read:
അയല്‍വാസിയുടെ നായയുടെ കടിയേറ്റ് പതിമൂന്നുകാരന്‍ ആശുപത്രിയില്‍

Keywords:  Abhishek Bachchan has an apt answer for 'split with Aishwarya' questions, Media, Photo, Cinema, Entertainment, Family, Criticism, Marriage, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia