ഞങ്ങളുടെ മാലാഖ: മകള്‍ ആരാധ്യയുടെ പത്താം പിറന്നാള്‍ ആഘോഷമാക്കി ഐശ്വര്യയും അഭിഷേകും

 


മാലിദ്വീപ്: (www.kvartha.com 17.11.2021) മകള്‍ ആരാധ്യ ബച്ചന്റെ പത്താം പിറന്നാള്‍ ആഘോഷമാക്കി ഐശ്വര്യ റായിയും അഭിഷേക് ബച
നും. മാലിദ്വീപിലെ അമില ഫുഷി ദ്വീപിലാണ് ഇത്തവണത്തെ ആരാധ്യയുടെ ജന്മദിനാഘോഷം. മകളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള ഐശ്വര്യ ഹൃദയം തൊടുന്ന കുറിപ്പുമായി പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

'എന്റെ മാലാഖയ്ക്ക് ഇന്ന് പത്താം പിറന്നാള്‍. പ്രിയപ്പെട്ടവളെ നീയാണ് എന്റെ ശ്വാസത്തിന്റെ പിന്നിലെ കാരണം. നീയാണെന്റെ ജീവിതം, എന്റെ ആത്മാവ്. ഉപാധികളില്ലാതെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു,' ഐശ്വര്യ കുറിക്കുന്നു.

ഞങ്ങളുടെ മാലാഖ: മകള്‍ ആരാധ്യയുടെ പത്താം പിറന്നാള്‍ ആഘോഷമാക്കി ഐശ്വര്യയും അഭിഷേകും

'ജന്മദിനാശംസകള്‍ രാജകുമാരി. നിന്റെ അമ്മ പറയുന്നതു പോലെ, നീ ഈ ലോകത്തെ ഒരു മികച്ചയിടമാക്കി മാറ്റുന്നു. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ,' എന്നാണ് അഭിഷേക് കുറിച്ചത്.

മകളുടെ പിറന്നാള്‍ ആഘോഷിക്കാനായി കഴിഞ്ഞ ദിവസമാണ് ഐശ്വര്യയും അഭിഷേകും മാലിദ്വീപിലെത്തിയത്. അമില ഫുഷി ദ്വീപിലെ വില(Villa) യില്‍ നിന്നുള്ള മനോഹരമായ കാഴ്ച ഇരുവരും കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു.

താരകുടുംബം താമസിക്കുന്ന മാലിയിലുള്ള ആഡംബര റിസോര്‍ടായ അമിലയിലുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. റീഫ് വാടെര്‍ഫൂള്‍ വില(villa), സണ്‍സെറ്റ് വാടെര്‍ പൂള്‍ വില, മള്‍ടി ബെഡ്റൂം റെസിഡന്‍സ് എന്നിങ്ങനെ പല ഓപ്ഷനുകളിലുള്ള വിലകളില്‍ ടൂറിസ്റ്റുകള്‍ക്ക് താമസിക്കാം. ഇവിടയുള്ള മിക്ക വില(villa) കളിലും സ്വകാര്യ പൂളുകളുണ്ട്. രണ്ടുപേര്‍ക്കു മുതല്‍ 20 പേര്‍ക്ക് വരെ താമസിക്കാവുന്ന വിലകളുണ്ട്.

റിസോര്‍ടിലെ വില(Villa) കളില്‍ ഒരു ദിവസം രാത്രി താമസിക്കുന്നതിന് 76,000 മുതല്‍ 10 ലക്ഷം വരെയാണ് കൊടുക്കേണ്ടി വരിക. ഏറ്റവും ആഡംബരം നിറഞ്ഞ വില(Villa) യിലെ താമസത്തിന് പ്രതിദിനം 14 ലക്ഷം നല്‍കേണ്ടി വരും. ആറു ബെഡ്‌റൂമുകളുള്ള ഈ വില(Villa) യിലാണ് അഭിഷേകും കുടുംബവും താമസിക്കുന്നതെന്നാണ് റിപോര്‍ടുകള്‍.

2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011ല്‍ ആയിരുന്നു ആരാധ്യയുടെ ജനനം. ആഘോഷവേളകളിലും മറ്റ് യാത്രകളിലും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ മകള്‍ക്കൊപ്പം ഒരു വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ജോലിസംബന്ധമായും അല്ലാതെയുമുള്ള ഐശ്വര്യയുടെ വിദേശ യാത്രകളിലെല്ലാം മകള്‍ ആരാധ്യയും കൂടെയുണ്ടാവാറുണ്ട്.

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വമാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 'ദി ബിഗ് ബുള്‍' എന്ന ചിത്രത്തിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. അഭിഷേകിന്റെ നിരവധി പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബോബ് ബിശ്വാസ് എന്ന ചിത്രത്തില്‍ ഇന്‍ഷുറന്‍സ് ഏജന്റ്/കരാര്‍ കൊലയാളി എന്നിങ്ങനെ ഡബിള്‍ റോളിലാണ് അഭിഷേക് എത്തുക. ഇതുകൂടാതെ, ബ്രീത്: ഇന്‍ ടു ദ ഷാഡോസ് എന്ന ആമസോണ്‍ പ്രൈം സീരീസിന്റെ പുതിയ സീസണും എത്തും.

Keywords:  Abhishek Bachchan, Aishwarya Rai share photos from their ‘princess’ Aaradhya’s 10th birthday party: ‘You make the world a better place’, Aishwarya Rai, Abhishek Bachan, News, Birthday Celebration, Daughter, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia