താന്‍ വിവാഹിതനാകാന്‍ പോകുകയാണെന്ന വിശേഷം പങ്കുവച്ച് ആനന്ദത്തിലെ 'കുപ്പി'; നടന്‍ വിശാഖ് നായരുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ കാണാം
Nov 23, 2021, 10:04 IST
കൊച്ചി: (www.kvartha.com 23.11.2021) ആനന്ദം എന്ന മലയാള സിനിമ കണ്ടവരാരും അതിലെ 'കുപ്പി' എന്ന കഥാപാത്രത്തെ മറക്കില്ല. ഗണേഷ് രാജ് സംവിധാനം ചെയ്ത 'ആനന്ദം' സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഇതില്‍ കുപ്പി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടന്‍ വിശാഖ് നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു. അഭിനേതാക്കളായ ദര്‍ശന രാജേന്ദ്രനും അനാര്‍കലി മരക്കാരും ഉള്‍പെടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
ജയപ്രിയ നായര്‍ ആണ് പ്രതിശ്രുതവധു. നേരത്തെ, ജയപ്രിയയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താന്‍ വിവാഹിതനാകാന്‍ പോകുകയാണെന്ന വിശേഷം വിശാഖ് നായര്‍ അറിയിച്ചിരുന്നു. ഹൃദയസ്പര്‍ശിയായ കുറിപ്പോടെ ആയിരുന്നു താരം വിവാഹവാര്‍ത്ത അറിയിച്ചത്.
ജയപ്രിയയെ പരിചയപ്പെടുത്തി സാമൂഹ മാധ്യമങ്ങളില്‍ വിശാഖ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഞാന്‍ ആ യുവതിയെ കണ്ടുമുട്ടി. മഴവില്ലിന് ഒടുവില്‍ ഒരു പൊന്നിന്‍കുടം ഞാന്‍ കണ്ടു. എന്താണ് തിരയുന്നതെന്ന് അറിയാതിരുന്ന ഞാന്‍ അതിനെ തന്നെ കണ്ടെത്തി. അതിനാല്‍, പ്രതീക്ഷയും സന്തോഷവും ആവേശവും നിറഞ്ഞ മനസോടെ എന്റെ പ്രതിശ്രുത വധു ജയപ്രിയ നായരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. ഞങ്ങള്‍ ഉടന്‍ തന്നെ മോതിരം കൈമാറും. അതുവരെ നിങ്ങളുടെ പ്രാര്‍ഥനകളിലും ഹൃദയത്തിലും ഞങ്ങളെ ഓര്‍ക്കുക'. ഇങ്ങനെ ആയിരുന്നു ജയപ്രിയയെ പരിചയപ്പെടുത്തികൊണ്ടുള്ള കുറിപ്പ്.
ആനന്ദത്തിനു ശേഷം നിരവധി സിനിമകളിലും വെബ് സീരീസുകളിലും വിശാഖ് അഭിനയിച്ചു. കുട്ടിമാമ, ചങ്ക്സ്, പുത്തന്‍പണം, ചെമ്പരത്തിപ്പൂ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Keywords: News, Kerala, State, Kochi, Photo, Entertainment, Cinema, Social Media, Aanandam fame Visakh Nair got engaged
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.