SWISS-TOWER 24/07/2023

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 02.08.2018) നിയുക്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍ അറിയിച്ചു. താന്‍ പാകിസ്ഥാനിലേക്ക് പോകില്ലെന്നും ഔദ്യോഗികമായി തനിക്ക് ഇതുവരെ ക്ഷണം കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . തന്റെ ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടിയുടെ തിരക്കിലാണ് താന്‍ ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍

ആമിര്‍ ഖാനെ കൂടാതെ മുന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവ്‌ജോത് സിംഗ് സിദ്ധു എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ നിന്നും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുള്ളൂ. നേരത്തെ ഇമ്രാന്റെ ക്ഷണം സ്വീകരിക്കുന്നുവെന്നും ചടങ്ങില്‍ പങ്കെടുക്കുമെന്നും പഞ്ചാബ് ക്യാബിനറ്റ് മിനിസ്റ്റര്‍ കൂടിയായ സിദ്ധു വ്യക്തമാക്കിയിരുന്നു. അതേസമയം, കപില്‍ ദേവും സുനില്‍ ഗവാസ്‌കറും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aamir Khan won't attend Imran Khan’s swearing-in ceremony in Pakistan – Here’s what the Bollywood actor said, New Delhi, Pakistan, Bollywood, Actor, Politics, Cinema, Entertainment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia