അമ്മ താര സംഘടനയെ കളിയാക്കി ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, നടിമാര്‍ ഒറ്റക്ക് യാത്ര ചെയ്യുന്നത് നിര്‍ത്തുക എന്ന താര സംഘടനയുടെ ഉപദേശം പുരോഗമനപരവും ചരിത്രപരവുമാണെന്ന് സംവിധായകന്‍ പരിഹസിച്ചു
Feb 23, 2017, 12:52 IST
കൊച്ചി: (www.kvartha.com 23.02.2017) അമ്മ താര സംഘടനയെ കണക്കിന് പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബു. നടിമാര്‍ ഒറ്റക്ക് യാത്ര ചെയ്യുന്നത് നിര്‍ത്തുക എന്ന താര സംഘടനയുടെ ഉപദേശം പുരോഗമനപരവും ചരിത്രപരവുമാണെന്നും സംവിധായകന്‍ കളിയാക്കി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ആഷിഖ് അബു അമ്മ സംഘടനയുടെ ഉപദേശത്തെ കീറിമുറിച്ചത്.
പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലും മറ്റും വന്‍ പ്രതിഷേധം അലയടിച്ചിരുന്നു. താരങ്ങളും മറ്റു സിനിമ സംഘടനകളും ഒത്തുകൂടുകയും പ്രതികളെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
നടിമാരുടെ സുരക്ഷ ഒരു ചോദ്യം ചിഹ്നമായി മാറിയതോടെ താര സംഘടനായ അമ്മ അത് ചര്‍ച്ച ചെയ്ത് ചില കരുതലുകള്‍ മുന്നോട്ടു വെച്ചു. അതില്‍ പ്രധാനമായിരുന്നു നടിമാര്‍ തനിച്ച് യാത്ര ചെയ്യരുതെന്നുള്ള ആശയം. ഇതിനെതിരെയാണ് ആഷിഖ് അബു പോസ്റ്റിട്ടത് അതേസമയം ആഷിഖ് അബുവിന്റെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് കമന്റ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രമുഖ നടി ഒരു സംഘമാളുകള്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോകുകയും ഉപദ്രവിക്കുകയും ചെയ്തത്. തുടര്‍ന്ന് നടിയുടെ പരാതിയില്‍ നിരവധി പേരെ അറസ്റ്റു ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Sumamry: Aahikh Abu laugh at AMMA film trust. The director Aashikh Abu mocked the decision taken by the Malayalam film actors trust AMMA that no actress should travel alone for their own safety.
പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലും മറ്റും വന്‍ പ്രതിഷേധം അലയടിച്ചിരുന്നു. താരങ്ങളും മറ്റു സിനിമ സംഘടനകളും ഒത്തുകൂടുകയും പ്രതികളെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
നടിമാരുടെ സുരക്ഷ ഒരു ചോദ്യം ചിഹ്നമായി മാറിയതോടെ താര സംഘടനായ അമ്മ അത് ചര്‍ച്ച ചെയ്ത് ചില കരുതലുകള്‍ മുന്നോട്ടു വെച്ചു. അതില്‍ പ്രധാനമായിരുന്നു നടിമാര്‍ തനിച്ച് യാത്ര ചെയ്യരുതെന്നുള്ള ആശയം. ഇതിനെതിരെയാണ് ആഷിഖ് അബു പോസ്റ്റിട്ടത് അതേസമയം ആഷിഖ് അബുവിന്റെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് കമന്റ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രമുഖ നടി ഒരു സംഘമാളുകള്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോകുകയും ഉപദ്രവിക്കുകയും ചെയ്തത്. തുടര്‍ന്ന് നടിയുടെ പരാതിയില്‍ നിരവധി പേരെ അറസ്റ്റു ചെയ്തിരുന്നു.
Sumamry: Aahikh Abu laugh at AMMA film trust. The director Aashikh Abu mocked the decision taken by the Malayalam film actors trust AMMA that no actress should travel alone for their own safety.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.