ഷാജി പപ്പനും കൂട്ടരും വീണ്ടും വരുന്നു; ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം സംവിധായകനും നായകനും ഔദ്യോഗികമായി പ്രഖ്യാപിച്ചു
Feb 6, 2017, 16:25 IST
ADVERTISEMENT
കൊച്ചി:(www.kvartha.com 06.02.2017) ഫെയ്‌സ്ബുക്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാള സിനിമകളിലൊന്നായ 'ആട് ഒരു ഭീകര ജീവിയാണ്' എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മിഥുൻ ഇക്കാര്യം വ്യക്തമാക്കിയത്.
തിയേറ്ററിൽ പരാജയപ്പെട്ട ഈ സിനിമ പക്ഷെ ടോറന്റിൽ വൻ ഹിറ്റായിരുന്നു, മാത്രവുമല്ല ഫെയ്‌സ്ബുക്കിലും ട്രോളുകളിലും മറ്റും ഏറ്റവും കൂടുതൽ ആളുകൾ സംസാരിച്ചിരുന്നത് ഷാജി പപ്പനേയും കൂട്ടുകാരെയും കുറിച്ചായിരുന്നു. ആരാധകരുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാൻ സംവിധായകൻ നിർബന്ധിതനായത്. ഈ വർഷം ക്രിസ്മസിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
Summary: 'Aad oru Bheekarjeeviyaanu' sequel will be released this Xmas. The sequel of Aadu Oru Bheegara Jeevi Aanu will hit the big screens on 2017 Christmas. The news was officially announced by the movie's director Midhun Manuel through his Facebook page
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


