നാല് കോടിയുടെ ഇൻഷുറൻസ് പണം തട്ടാൻ ഹോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥയുമായി റിയൽ എസ്റ്റേറ്റ് ബ്രോക്കർ

 


നാസിക്: (www.kvartha.com 30.06.2017) നാല് കോടിയുടെ ഇന്‍ഷുറന്‍സ് പണം ലഭിക്കുന്നതിനായി ഹോളിവുഡ് സിനിമാ സ്റ്റൈൽ ക്രൈമാണ് നാസിക്കിൽ നടന്നത്. സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച്‌ ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച്‌ തന്റെ പേരിലുള്ള നാല് കോടി രൂപയിലധികം പണം നേടാനായിരുന്നു രാംദാസ് വാഗ് എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ പദ്ധതി. എന്നാൽ പദ്ധതിയിൽ ചെറിയ പാളിച്ച സംഭവിച്ചതിനാൽ തട്ടിപ്പ് വെളിച്ചത്തായി.

തന്റെ തിരക്കഥയിൽ ഒരുക്കിയ പദ്ധതിയിൽ നിരപരാധിയായ ഒരാളെ കൊലപ്പെടുത്തുകയും മരണപ്പെട്ടയാൾ  താനാണെന്നു വരുത്തി തീർക്കുകയുമായിരുന്നു രാംദാസിന്റെ ലക്ഷ്യം. രാംദാസിന്റെ മൂന്ന് കുട്ടാളികളിൽ ഒരാൾ ഹോട്ടല്‍ ഉടമയാണ്. ഇയാളുടെ ഹോട്ടലിലെ തൊഴിലാളിയെയാണ് തങ്ങളുടെ ഇരയായി ഇവര്‍ കണ്ടെത്തിയത്.

നാല് കോടിയുടെ  ഇൻഷുറൻസ് പണം തട്ടാൻ ഹോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥയുമായി റിയൽ എസ്റ്റേറ്റ് ബ്രോക്കർ

ഒരിക്കലും ചുരുളഴിയില്ല എന്ന് കരുതി ഈ നാലംഗ സംഘം തയ്യാറാക്കിയ കഥയിലെ ചുരുളഴിഞ്ഞതിങ്ങനെയാണ്; ജൂണ്‍ ഒമ്പതിന് നാസിക്കിലെ ത്രൈയംബകേശ്വറില്‍ ഒരു മൃതദേഹം കണ്ടെത്തി. റോഡ് അപകടമായാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ശവശരീരത്തിന്റെ മുഖം വികൃതമായിരുന്നു. മൃതദേഹത്തിൽ നിന്നും ലഭിച്ച എ ടി എം കാര്‍ഡ്, വൈദ്യുതി ബില്‍ എന്നിവ ഉപയോഗിച്ച് മരിച്ചത് രാംദാസ് വാഗ് എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ ശ്വാസം മുട്ടിയാണ് ഇയാള്‍ മരിച്ചതെന്നും സംഭവം കൊലപാതകമാണെന്നും വ്യക്തമായി. സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയ പോലീസ് രാംദാസ് വാഗിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതോടെ ഇയാൾ മരിച്ചിട്ടില്ലെന്ന സംശയം പോലീസിന് ബലപ്പെട്ടു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് മറ്റൊരാളാണെന്നും രാംദാസ് വാഗ് ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമായി. യഥാര്‍ഥത്തില്‍ മരിച്ചത് മുബാറക് ചന്ദ് പാഷ എന്ന ഹോട്ടല്‍ ജീവനക്കാരനാണെന്ന് പോലീസ് കണ്ടെത്തി. ആന്ധ്രാപ്രദേശുകാരനായ ഇയാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗൂഢാലോചനയിൽ പങ്കാളിയായ ഹോട്ടൽ ഉടമയുടെ ഹോട്ടലിൽ വെയ്റ്ററായി ജോലി ചെയ്തുവരികയായിരുന്നു. രാംദാസ് വാഗിനെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചില്ല. ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തു.

Summary: A Nashik man's plan to get insurance money would have done any Bollywood scriptwriter proud. Murder was done, and the body was camouflaged to give the impression that Ramdas Wagah - who wanted to raise the Rs. 4 crore that was insured on his life - had died. What unravelled the plot was forensics, and the main accused, the police say, is now on the run.

Keywords: Insurance, Cash, Death, Fake, Hollywood, Cinema, Real Estate, Friends, Hotel, Labours, Killed, Car accident, Investigates, Criminal Case, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia