സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് 19 കാരിയെ പീഡിപ്പിച്ചു; പീഡന ശേഷം അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട പ്രതി പിടിയിൽ
Jun 22, 2017, 13:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 22.06.2017) സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് 19 കാരിയെ പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത പ്രതിയെ പിടികൂടി.10 വര്‍ഷത്തോളമായി കൊച്ചി വടുതലയില്‍ താമസിക്കുന്ന യു പി സ്വദേശിയായ 19 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തെ തുടർന്ന് രാജസ്ഥാന്‍ സ്വദേശിയായ മഹേഷ് ഉപാദ്ധ്യായെ നോയിഡയില്‍ നിന്ന് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
സിനിമാ സംവിധായകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്ക് വഴി പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കിയ പ്രതി അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഉത്തര്‍പ്രദേശിലെത്തിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു.
ജൂൺ 15ന് പെണ്‍കുട്ടിയെ ഇയാൾ ഉത്തർപ്രദേശിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിനു വില്‍ക്കുമെന്നും അല്ലെങ്കില്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രക്ഷിതാക്കള്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിച്ച പോലീസ് സംഘം ഇയാളുടെ താവളം കണ്ടെത്തുകയായിരുന്നു. നോര്‍ത്ത് എസ് ഐ വിപിന്‍ദാസ്, സീനിയര്‍ സി പി ഒ ടി കെ വിനോദ് കൃഷ്ണ, ഡല്‍ഹി ഡി എം ആര്‍ സിയിലെ സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ മനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രതിയിൽനിന്നും മോചിപ്പിക്കുകയായിരുന്നു. അന്വേഷണസംഘം വിമാനമാര്‍ഗം വ്യാഴാഴ്ച കൊച്ചിയിലെത്തി.
Summary: A 19-year-old girl was allegedly molested by a man was arrested by Noida police. The accused was linked with the girl through Facebook.
Keywords: Kerala, Kochi, UP, Rajastan, Trapped, Cinema, Director, Facebook, Youth, Girl, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.