Portrait of Kamal Haasan | നീന്തല്‍ കുളത്തിന് മുകളില്‍ ഫോം ഷീറ്റില്‍ കമല്‍ഹാസന്റെ 50 അടി വലുപ്പമുള്ള ചിത്രം വരച്ച് ഡാവിഞ്ചി സുരേഷ് വിസ്മയിപ്പിക്കുന്നു

 


മൂന്നാര്‍: (www.kvartha.com) സകലകലാ വല്ലഭനായ കമല്‍ഹാസന്റെ വിസ്മയിപ്പിക്കുന്ന ചിത്രം വരച്ച് ഡാവിഞ്ചി സുരേഷ് ഏവരേയും അത്ഭുതപ്പെടുത്തുന്നു. വെള്ളത്തിന് മുകളില്‍ കുട്ടികള്‍ ക്രാഫ്റ്റ് വര്‍കുകള്‍ക്കായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള ഫോം ഷീറ്റുകള്‍ നിരത്തിയാണ് കമല്‍ഹാസനെ വരച്ചെടുത്തത്. 2500 എ ഫോര്‍ ഫോം ഷീറ്റുകളാണ് ഇതിനായി ഉപയോഗിച്ചത്.
              
Portrait of Kamal Haasan | നീന്തല്‍ കുളത്തിന് മുകളില്‍ ഫോം ഷീറ്റില്‍ കമല്‍ഹാസന്റെ 50 അടി വലുപ്പമുള്ള ചിത്രം വരച്ച് ഡാവിഞ്ചി സുരേഷ് വിസ്മയിപ്പിക്കുന്നു

മൂന്നാറിലെ വൈബ് റിസോര്‍ടിന്റെ അഞ്ചാം നിലയിലുള്ള നീന്തല്‍ കുളത്തില്‍ ഫോം ഷീറ്റുകള്‍ വിരിച്ച്, രണ്ടു ദിവസം കൊണ്ടാണ് അന്‍പതടി നീളവും 30അടി വീതിയും ഉള്ള പെയിന്റിംഗ് വരച്ചത്. താരത്തിന്റെ കണ്ണും നുണക്കുഴികളും എല്ലാം മനോഹരമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വിക്രത്തിന്റെ ലുകിലുള്ള ചിത്രമാണ്. കണ്ടന്റ് ക്രിയേറ്റേഴ്‌സ് ഓഫ് കേരള എന്ന യൂട്യൂബേഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് പ്രതികൂല കാലാവസ്ഥയിലും വെള്ളത്തിന് മുകളില്‍ വലിയ ചിത്രം ഡാവിഞ്ചി സുരേഷ് സാധ്യമാക്കിയത്.



നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന സുരേഷിന്റെ എണ്‍പത്തി അഞ്ചാമത്തെ മീഡിയം ആണ് ഫോം ഷീറ്റ്. തറയിലും പറമ്പിലും പാടത്തും മൈതാനങ്ങളും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും ക്യാന്‍വാസാക്കി നിരവധി വലിയ ചിത്രങ്ങള്‍ മുമ്പ് വരച്ചിട്ടുണ്ടെങ്കിലും നീന്തല്‍ കുളം ക്യാന്‍വാസ് ആക്കുന്നത് ആദ്യമായാണെന്ന് സുരേഷ് പറഞ്ഞു. സുരേഷിനെ കൂടാതെ മകന്‍ ഇന്ദ്രജിതും സുഹൃത്തുക്കളായ രാകേഷ് പള്ളത്തും സന്ദീപും എന്നിവരും സഹായികളായി ഉണ്ടായിരുന്നു. ജിജോയും ലിജോയും ആണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കണ്ടന്റ് ക്രിയേറ്റേഴ്‌സ് ഓഫ് കേരള ചെയര്‍മാന്‍ റോബിന്‍, റിസോര്‍ട് ജനറല്‍ മാനജര്‍ വിമല്‍ റോയ്, എജിഎം ബേസില്‍ എന്നിവരുടെ സഹായത്തോടെയാണ് ചിത്രം വരയ്ക്കാനായതെന്ന് സുരേഷ് പറയുന്നു.

Keywords:  Latest-News, Kerala, Top-Headlines, Kamal Hassan, Actor, Cinema, Entertainment, Munnar, Viral, Video, A fifty foot sized portrait of Kamal Haasan on a foam sheet over a swimming pool.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia