മമ്മൂട്ടിക്ക് 67-ാം പിറന്നാള്‍; പാതിരാത്രിയില്‍ പിറന്നാള്‍ ആശംസയുമായി ആരാധകര്‍ വീട്ടിലെത്തി, കേക്ക് വേണോയെന്ന് താരം
Sep 7, 2018, 13:38 IST
കൊച്ചി: (www.kvartha.com 07.09.2018) മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് 67ാം പിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ കൊച്ചിയിലെ വീട്ടിലേക്ക് വ്യാഴാഴ്ച പാതിരാത്രിയോടെ തന്നെ എത്തുകയുണ്ടായി. പാതിരാത്രി വീടിന് പുറത്ത് ആശംസകളുമായി എത്തിയ തന്റെ ആരാധകരെ മമ്മൂട്ടി കാണുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മമ്മൂട്ടി ഫാന്‍സ് ക്ലബ് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
കാറില്‍ നിന്ന് വീടിനുള്ളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ആരാധകര്‍ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ മമ്മൂട്ടി വീടിന് പുറത്തേക്ക് എത്തി, കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.
പിന്നീട് അല്പസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി. ആരാധകര്‍ക്കായി ദുല്‍ഖര്‍ കേക്ക് വിതരണം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Happy Birthday Mammootty, Kochi, News, Cinema, Entertainment, Mammootty, Birthday Celebration, Video, Kerala.
Keywords: Happy Birthday Mammootty, Kochi, News, Cinema, Entertainment, Mammootty, Birthday Celebration, Video, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.