ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച സിനിമ കസബ്, അക്ഷയ് കുമാർ മികച്ച നടൻ, സുരഭി മികച്ച നടി; മികച്ച മലയാള സിനിമ 'മഹേഷിന്റെ പ്രതികാരം' മോഹൻലാലിന് പ്രത്യേക ജൂറി പരാമർശം

 


ന്യൂഡൽഹി: (www.kvartha.com 07.04.2017) അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മറാഠി സിനിമ കസബ് ആണ് മികച്ച സിനിമ.  അക്ഷയ് കുമാറാണ് മികച്ച നടൻ . റസ്തം എന്ന സിനിമയിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് അവാർഡ് കിട്ടിയത് , സുരഭിയെ മിന്നാമിനുങ്ങ് ദ ഫയര്‍ ഫ്ളൈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയായും തെരഞ്ഞെടുത്തു. 

മികച്ച മലയാള സിനിമയായി 'മഹേഷിന്റെ പ്രതികാരം' തെരഞ്ഞെടുത്തു. മോഹൻലാലിന് പ്രത്യേക ജൂറി പരാമർശമുൾപ്പടെ മലയാളത്തിന് ഏഴ് അവാർഡുകൾ ലഭിച്ചു.

ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച സിനിമ കസബ്, അക്ഷയ് കുമാർ മികച്ച നടൻ, സുരഭി മികച്ച നടി; മികച്ച മലയാള സിനിമ 'മഹേഷിന്റെ പ്രതികാരം' മോഹൻലാലിന് പ്രത്യേക ജൂറി പരാമർശം ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച സിനിമ കസബ്, അക്ഷയ് കുമാർ മികച്ച നടൻ, സുരഭി മികച്ച നടി; മികച്ച മലയാള സിനിമ 'മഹേഷിന്റെ പ്രതികാരം' മോഹൻലാലിന് പ്രത്യേക ജൂറി പരാമർശം

മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് മഹേഷിന്റെ പ്രതികാരം എന്ന സിനിമക്ക് വേണ്ടി ദിലീഷ് പോത്തനാണ് ലഭിച്ചത്. പുലി മുരുഗൻ, ജനത ഗാരേജ്, മുന്തിരി വള്ളികൾ എന്നീ
സിനിമയിലെ അഭിനയത്തിന് മോഹൻലാലിന് പ്രത്യേക പരാമർശം ലഭിച്ചു, നടൻ പ്രിയദർശൻ അധ്യക്ഷനായ ജൂറി പാനലാണ് പുരസ്കാര നിർണയം നടത്തിയത്.

മറ്റു അവാർഡുകൾ

മികച്ച ശബ്ദ സംവിധായകൻ ജയദേവൻ (കാട് പൂക്കുന്ന നേരം)

മികച്ച സഹനടി: സൈറ വസിം

ബാലതാരം: ആദിഷ് പ്രവീണ്‍- കുഞ്ഞു ദൈവം

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം: പിങ്ക്

ഫീച്ചര്‍ ഫിലിം: കസര്‍

ആക്ഷന്‍ ഡയറക്ടര്‍: പീറ്റര്‍ ഹെയ്ന്‍- പുലിമുരുകന്‍

സംഗീത സംവിധാനം: ബാബു പത്ഭനാഭ

പ്രത്യേക ജൂറി പരാമർശം സോനം കപൂർ- നീർജ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: 64th National film award announced. Akshay Kumar is the best actor for Rustom and Surabhi is best Minnaminung film.Mohanlal got special jury award for Pulimurugan and Janatha Garaje.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia