ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം; മികച്ച നടന്‍ അമിതാബ് ബച്ചന്‍, മികച്ച നടി കങ്കണ, മികച്ച സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 28.03.2016) 63-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും മികച്ച നടിയായി കങ്കണ റോണത്തിനേയും തിരഞ്ഞെടുത്തു. പികു എന്ന സിനിമയിലെ അഭിനയമാണ് ബച്ചനെ മികച്ചനടനാക്കിയത്.

തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന സിനിമയിലെ അഭിനയത്തിനാണ് കങ്കണയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.  കഴിഞ്ഞ തവണയും കങ്കണ തന്നെയായിരുന്നു മികച്ച നടി.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയാണ് മികച്ച ചിത്രം.

മികച്ച സംവിധായകനായി ബാജിറാവു മസ്താനി എന്ന സിനിമ സംവിധാനം ചെയ്ത സഞ്ജയ് ലീലാ ബന്‍സാലിയെ തെരഞ്ഞെടുത്തു. തമിഴ്‌നടന്‍ സമുദ്രക്കനിയാണ് മികച്ച സഹനടന്‍. വിസാരണൈ എന്ന സിനിമയിലെ അഭിനയമാണ് സമുദ്രക്കനിയെ അവാര്‍ഡിനര്‍ഹനാക്കിയത്.

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം; മികച്ച നടന്‍ അമിതാബ് ബച്ചന്‍, മികച്ച നടി കങ്കണ, മികച്ച സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി


Also Read:
മുളിയാറില്‍ വിറകുപുരക്ക് തീ പിടിച്ച് രണ്ടുലക്ഷം നഷ്ടം
Keywords:  63rd National Film Awards: Baahubali Best Film, Amitabh Bachchan Best Actor, Kangana wins Best Actress, New Delhi, Bollywood, Actress, Cinema, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia