മമ്മുട്ടി മികച്ച നടന്‍, പാര്‍വതി മികച്ച നടി, ആര്‍ എസ് വിമല്‍ മികച്ച സംവിധായകന്‍
Jun 20, 2016, 11:14 IST
ഹൈദരാബാദ്: (www.kvartha.com 20.06.2016) 63-മത് ഫിലിംഫെയര്‍ അവര്‍ഡില്‍ മികച്ച മലയാള ചിത്രമായി സലിം അഹമ്മദ് സംവിധാനം ചെയ്ത 'പത്തേമാരി' തിരഞ്ഞെടുത്തു. പത്തേമാരിയിലെ അഭിനയത്തിന് മമ്മുട്ടി മികച്ച നടനായും 'എന്നു നിന്റെ മൊയ്തീനി'ലെ അഭിനയത്തിന് പാര്‍വതിയെ മികച്ച നടിയായും തിരഞ്ഞെടുത്തു.
എന്നു നിന്റെ മൊയ്തീന്റെ സംവിധായകന്‍ ആര്‍ എസ് വിമലാണ് മികച്ച സംവിധായകന്‍. 'എന്നു നിന്റെ മൊയ്തീന്‍' നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച സഹനടനായി ടൊവീനോ തോമസിനേയും സഹനടിയായി ലെനയേയും മികച്ച സംഗീതത്തിന് എം.ജയചന്ദ്രനേയും ഗാനരചനക്ക് റഫീക്ക് അഹമ്മദിനേയും ഗായികയായി ശ്രേയ ഘോഷാലിനേയും തിരഞ്ഞെടുത്തു.
മികച്ച ഗായകനായി പ്രേമം എന്ന സിനിമയില്‍ മലരേ നിന്നെ.. എന്ന ഗാനം ആലപിച്ച വിജയ് യേശുദാസിനെ തിരഞ്ഞെടുത്തു. മലയാളത്തിലെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് പ്രേമം സിനിമയിലെ മലരായ സായി പല്ലവിക്ക് ലഭിച്ചു. ജയസൂര്യ, അമല പോള്‍ എന്നിവര്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരത്ത് അര്‍ഹരായി.
Keywords: Hyderabad, National, film, Award, Kerala, Cinema, Malayalam, Mammootty, Actor, Actress, Director, Entertainment, Parvati, RS Vimal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.