Breaks world record | ആറായിരം സ്ത്രീകൾ ഒരുമിച്ച് ഘൂമർ നൃത്തം അവതരിപ്പിച്ച് ലോക റെകോർഡ് സൃഷ്ടിച്ചു; പങ്കാളിയായി ബോളിവുഡ് താരം നുസ്രത് ബറൂചയും; വീഡിയോ കാണാം

 


ജയ്പൂർ: (www.kvartha.com) ആറായിരം സ്ത്രീകളും പെൺകുട്ടികളും ജയ്പൂരിൽ കൂട്ട ഘൂമർ നൃത്തം അവതരിപ്പിച്ച് ലോക റെകോർഡ് സൃഷ്ടിച്ചു. രാജസ്താനിലെ നാടൻ നൃത്തമാണ് ഘൂമർ. മാനസരോവറിലെ ജേണലിസ്റ്റ് കോളനിയിൽ സ്ഥിതി ചെയ്യുന്ന വത്സല ഗാർഡനിലാണ് ഈ ലോക റെകോർഡ് പിറന്നത്. ഗുലാബി നഗറിന്റെ പേരിൽ വേൾഡ് ബുക് ഓഫ് റെകോർഡ്സിൽ സ്ത്രീകളുടെ ഈ ഉജ്വല നേട്ടം രേഖപ്പെടുത്തി. ബോളിവുഡ് താരം നുസ്രത് ബറൂചയും ചടങ്ങിൽ പങ്കെടുത്തു. ഇതിനിടയിൽ അവരും നൃത്തത്തിൽ പങ്കുചേർന്നു. ജൂനിയർ അക്ഷയ് കുമാർ വികൽപ് മേത്തയാണ് സ്റ്റേജ് നയിച്ചത്.
   
Breaks world record | ആറായിരം സ്ത്രീകൾ ഒരുമിച്ച് ഘൂമർ നൃത്തം അവതരിപ്പിച്ച് ലോക റെകോർഡ് സൃഷ്ടിച്ചു; പങ്കാളിയായി ബോളിവുഡ് താരം നുസ്രത് ബറൂചയും; വീഡിയോ കാണാം

സദ്ഭാവന പരിവാറാണ് പരിപാടി സംഘടിപ്പിച്ചത്. പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞാണ് സ്ത്രീകൾ വത്സല ഗാർഡനിലെത്തിയത്. പരിപാടിയിൽ, 5100 സ്ത്രീകളെയാണ് ലക്ഷ്യമിട്ടിരുന്നത്, എന്നാൽ ആറായിരം സ്ത്രീകൾ പരിപാടിയിൽ പങ്കെടുത്ത് പുതിയ ലോക റെകോർഡ് സൃഷ്ടിച്ചു.

ജയ്പൂർ, ഉദയ്പൂർ, ജോധ്പൂർ, അജ്മീർ, ദൗസ, ഉത്തരാഖണ്ഡ്, ആഗ്ര, പൂനെ, ഗുജറാത് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഈ ലോക റെകോർഡ് സൃഷ്ടിക്കുന്നതിൽ പങ്കാളികളായി. കൂട്ട ഘൂമർ നൃത്തത്തിന്റെ മുൻ ലോക റെകോർഡ് 3003 സ്ത്രീകളെ പങ്കടുപ്പിച്ച് നേരത്തെ സദ്ഭാവന പരിവാർ തന്നെയാണ് കുറിച്ചത്. ഇപ്പോൾ സ്വന്തം റെകോർഡാണ് അവർ തകർത്തത്.




Keywords:  Jaipur, Rajasthan, News, Top-Headlines, Women, Dance, Bollywood, Cinema, Video, Record, Dress, 6000 women to break world record of performing Ghoomar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia