ഗുവാഹാട്ടി: (www.kvartha.com 16.03.2017) ആസാമിലെ പ്രശസ്ത ഗായികക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. പിന്നണി ഗായികയും റിയാലിറ്റി ഷോ താരവുമായ 16 കാരി നഹിദ് അഫ്രിനെതിരേയാണ് 46 പേരടങ്ങുന്ന മത പണ്ഡിതന്മാർ ഫത്‌വ ഇറക്കിയത്.
പൊതുപരിപാടികളില്‍ പാടരുതെന്നും മാർച്ച് 25 ന് ആസാമിലെ ഉദാലി സോണായി ബീബി കോളജില്‍ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്നും അത് ഇസ്‌ലാം വിരുദ്ധമാണെന്നും അവർ മുന്നറിയിപ്പുനല്‍കി. ചൊവ്വാഴ്ചയാണ് ഹജോയ്, നാഗോണ്‍ ജില്ലകളില്‍ ഫത്‌വ അച്ചടിച്ച് വിതരണം ചെയ്തത്. ഫത്‌വയെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണെന്ന് അസം സ്പെഷ്യല്‍ ബ്രാഞ്ച് എഡിജി പല്ലബ് ഭട്ടാചാര്യ അറിയിച്ചു.
'പള്ളികളുടെയും മദ്രസകളുടേയും പരിസരങ്ങളില്‍ സംഗീത രാത്രികള്‍ നടത്തുന്നത് ശരീഅത്ത് നിയമത്തിന് എതിരാണ്. നമ്മുടെ പുതുതലമുറ തെറ്റായ വഴിയിലേക്ക് നീങ്ങുന്നത് ദൈവ കോപത്തിനിടയാക്കും' ഫത്‌വയിൽ പറയുന്നു.
അതേസമയം തനിക്കെതിരെയുള്ള ഫത്‌വ പത്താം ക്ലാസുകാരിയായ നഹിദ് അഫ്രിന്‍ തള്ളി. 'എനിക്ക് ഇതിനെ കുറിച്ച് സംസാരിക്കാനൊന്നുമില്ല. എനിക്ക് ദൈവം തന്ന സമ്മാനമാണ് സംഗീതം. അത് ഒരിക്കലും ഒഴിവാക്കില്ല. മുന്നറിയിപ്പുകളൊന്നും കാര്യമാക്കുന്നില്ല, നഹിദ് പ്രതികരിച്ചു.
അതേസമയം മാര്‍ച്ച് 25ന് നടത്താനിരിക്കുന്ന പരിപാടി ഒഴിവാക്കിയിട്ടില്ലെന്ന് അവരുടെ അമ്മയും അറിയിച്ചു. പോലീസും സംഘാടകരും സുരക്ഷാ കാര്യങ്ങൾ ശ്രദ്ധിക്കുമെന്നും അവർ പറഞ്ഞു.
നേരത്തെ ഇസ്ലാമിക് സ്റ്റേറ്റടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരെ പാട്ടുകളുമായി നഹിദ് വേദികളിലെത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. 2015ലെ ടെലിവിഷന്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു നഹിദ് അഫ്രിന്‍. 2016ല്‍ ഇറങ്ങിയ കത്രീന കൈഫിന്റെ 'അകിറ' എന്ന സിനിമയിലൂടെ നഹിദ് അഫ്രിന്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
Image Credit: Hindustan Times
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: 46 Assam mullahs issue fatwa against singer Nahid Afrin.Forty-six Muslim clerics in Assam have issued a fatwa against up-and-coming singer Nahid Afrin, who was the first runner-up in the 2015 season of a musical reality TV show, asking her to stop performing in public.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.