ഒരു സിനിമയില്‍ 45 വേഷം; ഡോ. ജോണ്‍സണ്‍ ജോര്‍ജ്ജ് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെങ്ങന്നൂര്‍:(www.kvartha.com13/10/2018) പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ചെങ്ങന്നൂര്‍ യമുന നഗറില്‍ ഡോ. ജോണ്‍സണ്‍ ജോര്‍ജിന് സിനിമയിലെ വ്യത്യസ്തമായ അഭിനയത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ അംഗീകാരം. ആരാണ് ഞാന്‍ എന്ന മലയാള ചിത്രത്തില്‍ 45 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് റെക്കോര്‍ഡ് നേടിയത്. ലോക സിനിമയില്‍ ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒരു നടന്‍ 45 വേഷങ്ങള്‍ ചെയ്യുന്നത്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രശസ്തരായ ആളുകളെയാണ് പുതുമുഖ നടനായ ജോണ്‍സണ്‍ അവതരിപ്പിച്ചത്.

ആരാണ് ഞാന്‍ എന്ന സിനിമ പല വിശേഷണം കൊണ്ടും വ്യത്യസ്തമാണ്. നവാഗത സംവിധായകന്‍ പുതുമുഖ നടനേക്കൊണ്ട് 45 വേഷങ്ങള്‍ ചെയ്യിപ്പിച്ചതും ലോകസിനിമയില്‍ ആദ്യമായി ആണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലെ കുരങ്ങ് മുതല്‍ പ്രശസ്ത വ്യക്തിത്വങ്ങള്‍ കടന്ന് രാഷ്ട്രപിതാവ് ഗാന്ധിയുടെ വേഷത്തിലെത്തി വലിയൊരു സന്ദേശം നല്‍കിയാണ് സിനിമ അവസാനിക്കുന്നത്. വേഷങ്ങള്‍ക്ക് മേക്കപ്പ് ഒരുക്കിയത് റോയി പെല്ലിശ്ശേരിയാണ്. ലോട്ടസ് ക്രിയേഷന്റെ ബാനറില്‍ പി ആര്‍ ഉണ്ണികൃഷ്ണനാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഒരു സിനിമയില്‍ 45 വേഷം; ഡോ. ജോണ്‍സണ്‍ ജോര്‍ജ്ജ് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

ഡോ. ജോണ്‍സണ്‍ ജോര്‍ജ്ജിന് പുറമേ പുതുമുഖ താരങ്ങളായ മുഹമ്മദ് നിലമ്പൂര്‍, രാജീവ് ജി, സനൂപ് ജോര്‍ജ്, പ്രീതി, വിജയന്‍, സൂര്യ, പ്രമോദ്, അഭിനയ, ആദിമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പെരുമ്പാവൂര്‍, കോടനാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ഡോ. എസ്തര്‍ ആണ് ജോണ്‍സന്റെ ഭാര്യ. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ആഷ്‌ലി, ആഷിഷ്, ആഷിഖ എന്നിവരാണ് മക്കള്‍. കൊട്ടാരക്കര കലയപുരം മാളിയേക്കല്‍ കുടുംബാംഗമാണ് ഡോ. ജോണ്‍സണ്‍ ജോര്‍ജ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ അംഗികാരം നേടിയ ഡോ. ജോണ്‍സണ്‍ ജോര്‍ജിനെ ആദരിക്കാന്‍ നാട്ടുകാരും നാടും ഒരുങ്ങിക്കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Cinema,45 character in a movie; Dr. Johnson George got Guinness Book of Records
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia