വിജയ് സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിജയ് ഫാന്‍സിന്റെ ഭീഷണിയും അധിക്ഷേപവും; 4 പേര്‍ക്കെതിരെ കേസ്

 


ചെന്നൈ: (www.kvartha.com 09.08.2017) വിജയ് സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത നാല് വിജയ് ഫാന്‍സുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. 'ദ ന്യൂസ് മിനിറ്റ്' എഡിറ്റര്‍ ധന്യ രാജേന്ദ്രനെയാണ് വിജയ് ഫാന്‍സുകാര്‍ ട്വിറ്റര്‍ വഴി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ഷാരൂഖ് ഖാന്റെ 'വെന്‍ ഹാരി മെറ്റ് സെജല്‍' എന്ന ചിത്രം കണ്ടു. കുറച്ചുവര്‍ഷം മുന്‍പ് റിലീസ് ചെയ്ത വിജയുടെ 'സുര'യെക്കാള്‍ മോശമായിരുന്നു. അതില്‍ ഇടവേള വരെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ തനിക്കു കഴിഞ്ഞുവെന്നുമായിരുന്നു ധന്യ വെള്ളിയാഴ്ചയിട്ട പോസ്റ്റില്‍ പറയുന്നത്.

 വിജയ് സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിജയ് ഫാന്‍സിന്റെ ഭീഷണിയും അധിക്ഷേപവും; 4 പേര്‍ക്കെതിരെ കേസ്

ഇതോടെയാണ് വിജയ് ഫാന്‍സുകാര്‍ ധന്യക്കെതിരെ തിരിഞ്ഞത്. മൂന്നു ദിവസത്തിനുള്ളില്‍ 63,000 ട്വിറ്റുകളിലായാണ് ഇവര്‍ ധന്യക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്. ഇതോടെ ധന്യ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് അധിക്ഷേപം ചൊരിഞ്ഞിരിക്കുന്നതെന്നും പ്രതികള്‍ അക്കൗണ്ട് ഇല്ലാതാക്കി മുങ്ങിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും ഐടി ആക്ട്, സ്ത്രീകളുടെ മാന്യത നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

അതേസമയം, വിവാദത്തോട് പ്രതികരിക്കാന്‍ നടന്‍ വിജയ് ഇതുവരെ തയ്യാറായിട്ടില്ല. വിജയ്‌യെ ലക്ഷ്യമിട്ടുള്ള പ്രചാരണമായിരുന്നോ ഇതെന്ന് പരിശോധിച്ചുവരികയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

Also Read:
ദമ്പതികളെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Journalist Dhanya Rajendran Trolled For Comment On Actor Vijay, Over 63,000 Tweets, Chennai, Threatened, News, Complaint, Police, Controversy, Cinema, Entertainment, Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia