Movie | 'പുഴയോരത്തിൽ പൂന്തോണിയെത്തീല്ലാ'; ആർക്ക് മറക്കാൻ പറ്റും അഥർവ്വം സിനിമയും ചിത്രത്തിലെ ഗാനങ്ങളും!

 
35 years of adharvam movie 


വളരെ വശ്യസുന്ദരമായ പശ്ചാത്തലവും റിലീസ് കാലയളവിൽ പ്രമേയപരമായി ഏറെ പുതുമകളുമുണ്ടായിരുന്ന അഥർവ്വത്തിന്

(KVARTHA) 1989 - 90 കാലഘട്ടത്ത് ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു അഥർവ്വം. ഈ സിനിമ 1989 ജൂൺ ഒന്നിനാണ് റിലീസ് ചെയ്തത്. മമ്മൂട്ടി അക്കാലത്ത് വ്യത്യസ്ത റോളിൽ അഭിനയിച്ച ചിത്രം എന്ന നിലയിൽ തന്നെ അഥർവ്വം അന്ന് ജനശ്രദ്ധ നേടിയിരുന്നു. താന്ത്രിക വിദ്യകളിൽ അഗ്രഗണ്യനായ അനന്തപത്മനാഭൻ എന്ന ശക്തമായ കഥാപാത്രമായിട്ടാണ് മമ്മൂട്ടി ഈ സിനിമയിൽ എത്തിയത്. ശരിക്കും അന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയായിരുന്നു ഇത്. കുറെ നല്ല ഗാനങ്ങളും അന്ന് ഈ സിനിമയുടെ പ്രത്യേകതയായിരുന്നു. ഇന്നും പുതുമയോടെ തന്നെ മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അഥർവ്വം എന്ന സിനിമയ്ക്ക് 35 വയസ്സു തികയുകയാണ് ഇപ്പോൾ. 

വളരെ വശ്യസുന്ദരമായ പശ്ചാത്തലവും റിലീസ് കാലയളവിൽ പ്രമേയപരമായി ഏറെ പുതുമകളുമുണ്ടായിരുന്ന അഥർവ്വത്തിന്. അതുകൊണ്ട് തന്നെ ഈ ചിത്രവും അതിൻ്റെ പേരും ഇതിലെ കഥാപാത്രങ്ങളും സിനിമ പ്രേമികളുടെ മനസ്സിൽ മായാതെ ഇന്നും പച്ചയായി നിലനിൽക്കുന്നു. സിനിമാ മേഖലയിലെ പ്രശസ്തനായ ഡെന്നീസ് ജോസഫ് ആണ് ഈ സിനിമയുടെ  കഥാരചനയും സംവിധാനവും നിർവഹിച്ചത്. ഗാനരചയിതാവ് എന്ന നിലയിൽ പ്രശസ്തനായ ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. ഒ എൻ വിയുടെ വരികൾക്ക് ഇളയരാജയാണ് ഈണമിട്ടത്. അത്  എല്ലാം തന്നെ ഹിറ്റ് ചാർട്ടറിലിടം നേടുകയുണ്ടായി.  

35 years of adharvam movie

പുഴയോരത്തിൽ പൂന്തോണിയെത്തീല എന്ന ഗാനമൊക്കെ എങ്ങനെ മലയാളികൾക്ക് മറക്കാൻ കഴിയും. അത്രമാത്രം മനസ്സിൽ പതിഞ്ഞതാണ് ഇതിലെ ഗാനങ്ങൾ ഒക്കെ തന്നെയും. മമ്മൂട്ടിക്കൊപ്പം തിലകനും തകർത്ത് അഭിനയിച്ച സിനിമ കൂടിയായിരുന്നു അഥർവ്വം. തിലകനും ഈ സിനിമയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടുവെന്ന് പറയാം. മേക്കാടൻ എന്ന മറ്റൊരു മാന്ത്രിക കഥാപാത്രത്തെയാണ് തിലകൻ അവതരിപ്പിച്ചത്. അന്ന് തിലകൻ്റെ ഈ ചിത്രത്തിലെ പ്രകടനം മമ്മൂട്ടിക്കൊപ്പം തന്നെ കൈയ്യടി നേടിയിരുന്നു. പുഴയോരത്ത് പൂന്തോണിയെത്തീല എന്ന ഗാനരംഗത്ത് സിൽക്ക് സ്മിതയും തിളങ്ങിയ ചിത്രം കൂടിയായിരുന്നു അഥർവ്വം. 

വ്യക്തിപരമായി ഡെന്നീസ് ജോസഫിന് ഏറെയിഷ്ടപ്പെട്ട ചിത്രം കൂടിയായിരുന്നു അഥർവ്വം എന്ന് പറയുന്നു. മമ്മൂട്ടി, തിലകൻ എന്നിവരെക്കൂടാതെ ഗണേശൻ,  ചാരുഹാസൻ, പാർ‌വതി, ജയഭാരതി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. എല്ലാവരും അവരുടെ കഥാപാത്രങ്ങളെ ഒന്നിനൊന്നിന് മികവുള്ളതാക്കി എന്ന് എടുത്തുപറയേണ്ടി വരും. അന്ന് മന്ത്രയുടെ ബാനറിൽ എ ഈരാളിയാണ് ഈ സിനിമ നിർമ്മിച്ചത്. ചിത്രം കെ ടി കുഞ്ഞുമോൻ്റെ രചന പിക്ചേഴ്സ് റിലീസ് ആണ് വിതരണം ചെയ്തത്. മലയാളികൾ ഉള്ളിടത്തോളം കാലം ഈ സിനിമയും ഇതിലെ ഗാനങ്ങളും എന്നും ഇവിടെ നിറഞ്ഞു നിൽക്കും തീർച്ച.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia