കൊച്ചി: (www.kvartha.com 04.01.2018) 'ശിക്കാരി ശംഭു'വിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് ഗാനം പുറത്തിറക്കിയത്. ഈ മാസം തീയേറ്ററുകളില്‍ എത്തുന്ന കുഞ്ചാക്കോ ബോബന് ചിത്രമാണ് 'ശിക്കാരി ശംഭു'. 'കാണാച്ചെമ്പകപ്പൂ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ശ്രീജിത്ത് ഇടവന ഈണം പകര്‍ന്നിരിക്കുന്നു.
സുഗീത് സംവിധാനം നിര്‍വഹിച്ച 'ശിക്കാരി ശംഭു'വില്‍ കുഞ്ചാക്കോ ബോബന്, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണന്, അല്‍ഫോന്‍സ, ഹരീഷ്, ധര്മജന് ബോള്‍ഗാട്ടി, ജോണി ആന്റണി എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. ഛായാഗ്രഹണം ഫൈസല്‍ അലിയും ചിത്രസംയോജനം വി സാജനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഏഞ്ചല്‍ മറിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സാണ് 'ശിക്കാരി ശംഭു' നിര്‍മിച്ചിരിക്കുന്നത്.
Keywords: Kerala, Kochi, Entertainment, Song, Cinema, 2nd song of Shikkari Shambu released
Keywords: Kerala, Kochi, Entertainment, Song, Cinema, 2nd song of Shikkari Shambu released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.