ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പനാജി: (www.kvartha.com 23.08.2021) റഷ്യന്‍ നടി അലക്സാന്‍ഡ്ര ജാവി (24) മരിച്ച നിലയില്‍. രാഘവ ലോറന്‍സിന്റെ 'കാഞ്ചന 3' എന്ന ചിത്രത്തില്‍ അലക്സാന്‍ഡ്ര അഭിനയിച്ചിട്ടുണ്ട്. ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. നടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മരണവിവരം നടിയുടെ ബന്ധുക്കളെ പൊലീസ് അറിയിച്ചിട്ടുണ്ട്. ഈയടുത്ത് നടിയുടെ പ്രണയബന്ധം തകര്‍ന്നുവെന്നും തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. നടിയെ ആരെങ്കിലും കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോ എന്നകാര്യം പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. നടിയുടെ കാമുകനേയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
റഷ്യന്‍ സ്വദേശിയായ അലക്സാന്‍ഡ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. സിനിമയില്‍ അവസരം തേടിയിരുന്നു. 2019 ല്‍ ചെന്നൈയിലെ ഒരു ഫോടോഗ്രാഫര്കെതിരെ ലൈംഗികപീഡനപരാതിയും നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
റഷ്യന്‍ സ്വദേശിയായ അലക്സാന്‍ഡ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. സിനിമയില്‍ അവസരം തേടിയിരുന്നു. 2019 ല്‍ ചെന്നൈയിലെ ഒരു ഫോടോഗ്രാഫര്കെതിരെ ലൈംഗികപീഡനപരാതിയും നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
Keywords: 24 year old 'Kanchana 3' actress found dead, Goa, Dead, Hang Self, Actress, Cinema, Police, Probe, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

