തീയതി കുറിച്ചു; പ്രിയാമണിയുടേയും മുസ്തഫാ രാജയുടേയും വിവാഹം ഓഗസ്റ്റ് 23ന്

 


കൊച്ചി: (www.kvartha.com 08.08.2017) തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രിയാമണി വിവാഹിതയാകുന്നു. ഓഗസ്റ്റ് 23നായിരിക്കും വിവാഹം. കാമുകന്‍ മുസ്തഫാ രാജാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ മെയിലായിരുന്നു നടന്നത്. രജിസ്റ്റര്‍ വിവാഹം നടത്താനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെയാണ് പ്രിയാമണി വിവാഹ വാര്‍ത്ത അറിയിച്ചത്.

ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജ് ഐ.പി.എല്‍ മാച്ചിനിടയ്ക്കാണ് പ്രിയാമണിയെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് കുറേക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ആ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്കും എത്തുന്നത്.

തീയതി കുറിച്ചു; പ്രിയാമണിയുടേയും മുസ്തഫാ രാജയുടേയും വിവാഹം ഓഗസ്റ്റ് 23ന്

വിനയന്‍ സംവിധാനം ചെയ്ത സത്യമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. പരുത്തി വീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്.

Also Read:
സന ഫാത്വിമയുടെ തിരോധാനം; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Priyamani announces wedding date, Kochi, News, Marriage, Twitter, Report, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia