SWISS-TOWER 24/07/2023

ബില്ലിക്ക് ഇത് ചരിത്രനേട്ടം; ഗ്രാമി അവാര്‍ഡ് സ്വന്തമാക്കുന്നത് 18-ാം വയസില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 27.01.2020) 62-ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ച ശേഷമാണ് പുരസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്.

കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അദ്ദേഹത്തിന്റെ 13കാരി മകളടക്കം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഒമ്പതുപേരും മരണത്തിന് കീഴടങ്ങിയിരുന്നു.

 ബില്ലിക്ക് ഇത് ചരിത്രനേട്ടം; ഗ്രാമി അവാര്‍ഡ് സ്വന്തമാക്കുന്നത് 18-ാം വയസില്‍

അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് റെക്കോഡിങ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് നല്‍കി വരുന്ന അംഗീകാരമാണ് ഗ്രാമി പുരസ്‌കാരം. ഇത് ആദ്യം ഗ്രാമോഫോണ്‍ പുരസ്‌കാരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രശസ്തരായ കലാകാരന്മാരുടെ സംഗീത പരിപാടികള്‍ ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും ഈ ചടങ്ങ് നടത്തിവരുന്നു. 1958 മുതലാണ് ഗ്രാമി പുരസ്‌കാരം നല്‍കി തുടങ്ങിയത്.

 ബില്ലിക്ക് ഇത് ചരിത്രനേട്ടം; ഗ്രാമി അവാര്‍ഡ് സ്വന്തമാക്കുന്നത് 18-ാം വയസില്‍

മികച്ച ട്രഡീഷണല്‍ ആര്‍ ആന്റ് ബി പെര്‍ഫോര്‍മന്‍സ്, മികച്ച സോളോ പെര്‍ഫോര്‍മന്‍സ്, മികച്ച അര്‍ബാന്‍ കണ്ടപററി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളില്‍ അമേരിക്കന്‍ ഗായിക ലിസോ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

മികച്ച നവാഗത ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് പുറമെ സോങ് ഓഫ് ദ ഇയര്‍, മികച്ച പോപ്പ് വോക്കല്‍ ആല്‍ബം, തുടങ്ങി അഞ്ച് പുരസ്‌ക്കാരങ്ങള്‍
 ബില്ലി എലിഷ് നേടി. 18-ാം വയസ്സിലാണ് ബില്ലിയുടെ ഗ്രാമി നേട്ടം.

 ബില്ലിക്ക് ഇത് ചരിത്രനേട്ടം; ഗ്രാമി അവാര്‍ഡ് സ്വന്തമാക്കുന്നത് 18-ാം വയസില്‍

പുരസ്‌കാര ജേതാക്കള്‍


സോങ് ഓഫ് ദ ഇയര്‍

ബാഡ് ഗയ്- ബില്ലി എലിഷ്

മികച്ച സോളോ

ട്രൂത്ത് ഹര്‍ട്ട്സ് - ലിസോ

മികച്ച കണ്‍ട്രി ഡ്യുവോ പെര്‍ഫോര്‍മന്‍സ്

സ്പീച്ച് ലെസ്- ഡാന്‍, ഷെ

മികച്ച ആല്‍ബം

സ്റ്റിക് ആന്റ് സ്റ്റോണ്‍സ്- ഡേവ് ചാപ്പല്‍

മികച്ച അര്‍ബാന്‍ കണ്ടപററി പെര്‍ഫോമന്‍സ്

ബികോസ് ഐ ലവ് യൂ- ലിസോ

മികച്ച റാപ്പ് ആല്‍ബം

ഇഗോര്‍- ടെയ്ലര്‍

മികച്ച റാപ്പ്

ഹൈയര്‍- ഡിജെ ഖാലിദ്

മികച്ച പോപ്പ് ഡ്യുവോ

ദ ഓള്‍ഡ് റോഡ്- ലില്‍ നാസ്, ബില്ലി റേ സൈറസ്

മികച്ച പോപ്പ് വോക്കല്‍ ആല്‍ബം

വെന്‍ വി ഫാള്‍ അസ്ലീപ്പ്, വേര്‍ ഡു വി ഗോ- ബില്ലി എലിഷ്

പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍ (നോണ്‍ ക്ലാസിക്കല്‍)

ഫിന്നേസ് ഓ കോണല്‍

മികച്ച മ്യൂസിക് വീഡിയോ
ഓള്‍ഡ് ടൗണ്‍ റോഡ്- ലില്‍ നാസ്, ബില്ലി റേ സൈറസ്

മികച്ച കണ്‍ട്രി ആല്‍ബം

വേര്‍ അയാം ലിവിങ്- ടാന്യ ടക്കര്‍

മികച്ച ട്രഡീഷല്‍ ആര്‍ ആന്റ് ബി പെര്‍ഫോര്‍മന്‍സ്

ജെറോം-ലിസോ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  2020 Grammy Awards winners list, Billie Eilish, Lizzzo, Video, New York, News, Award, Singer, World, Cinema.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia