മികച്ച ചിത്രത്തിനുള്ള 2017- ലെ ഓസ്‌കര്‍ പുരസ്‌കാരം മൂണ്‍ലൈറ്റിന് ; സംവിധായകന്‍ ഡാമിയന്‍ ഷാസെല്‍, കാസെ അഫ്‌ലെ നടന്‍, എമാ സ്‌റ്റോണ്‍ മികച്ച് നടി

 


ലോസ് ആഞ്ചല്‍സ്: (www.kvartha.com 27.02.2017) മികച്ച ചിത്രത്തിനുള്ള 2017-ലെ ഓസ്‌കര്‍ പുരസ്‌കാരം മൂണ്‍ലൈറ്റിന് . മികച്ച സംവിധായകന്‍ ലാ ലാ ലാന്‍ഡ് ഒരുക്കിയ ഡാമിയന്‍ ഷാസെലാണ്. 32കാരനായ ഷാസല്‍ ഓസ്‌കര്‍ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനാണ്.

മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസെ അഫ്‌ലെക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ലാ ലാ ലാന്‍ഡിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമാ സ്‌റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആറു പുരസ്‌കാരങ്ങള്‍ നേടി.
മികച്ച ചിത്രത്തിനുള്ള 2017- ലെ ഓസ്‌കര്‍ പുരസ്‌കാരം മൂണ്‍ലൈറ്റിന് ; സംവിധായകന്‍ ഡാമിയന്‍ ഷാസെല്‍, കാസെ അഫ്‌ലെ നടന്‍, എമാ സ്‌റ്റോണ്‍ മികച്ച് നടി

ആദ്യം മികച്ച ചിത്രമായി ലാ ലാ ലാന്‍ഡ് എന്നാണ് പ്രഖ്യാപിച്ചത്. പിന്നീട് ഇതു മൂണ്‍ലൈറ്റ് എന്ന് തിരുത്തുകയായിരുന്നു. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം സൂട്ടോപ്പിയ നേടി. വിഷ്വല്‍ എഫക്റ്റ്‌സിനുള്ള പുരസ്‌കാരം കുട്ടികളുടെ പ്രിയപ്പെട്ട ചിത്രമായ ജംഗിള്‍ ബുക്ക് നേടി. ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇറാനില്‍ നിന്നുള്ള ദ സെയില്‍സ്മാന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും പുരസ്‌കാരദാനച്ചടങ്ങിനെത്തിയില്ല.

മൂണ്‍ലൈറ്റിലെ അഭിനയത്തിന് മഹെര്‍ഷലാ അലിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം നല്‍കിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഫെന്‍സസ് എന്ന ചിത്രത്തിലെ അഭിനയത്തിന് വയോലാ ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിന് സുപരിചിതനായ ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേലും മികച്ച സഹനടനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഉണ്ടായിരുന്നു.

ഇതുവരെ പ്രഖ്യാപിച്ച മറ്റ് അവാര്‍ഡുകള്‍

മികച്ച സഹനടി: വയോലാ ഡേവിസ്, ചിത്രം: ഫെന്‍സസ്

മികച്ച തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍, ചിത്രം: മാന്‍ചെസ്റ്റര്‍ ബൈ ദ സീ

മികച്ച തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെങ്കിന്‍സ്, ചിത്രം: മൂണ്‍ലൈറ്റ്

മികച്ച വിദേശഭാഷാ ചിത്രം: ദ് സെയില്‍സ് മാന്‍

മികച്ച ഛായാഗ്രഹണം: ലിനസ് സാന്‍ഡ്‌ഗ്രെന്‍, ചിത്രം: ലാ ലാ ലാന്‍ഡ്

മികച്ച പശ്ചാത്തല സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്, ചിത്രം: ലാ ലാ ലാന്‍ഡ്

മികച്ച ഗാനം: സിറ്റി ഓഫ് സ്റ്റാര്‍സ്, ചിത്രം: ലാ ലാ ലാന്‍ഡ്

മികച്ച ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ

മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്‌ജെക്റ്റ്): ദ് വൈറ്റ് എലമെന്റ്‌സ്

മികച്ച ചിത്രത്തിനുള്ള 2017- ലെ ഓസ്‌കര്‍ പുരസ്‌കാരം മൂണ്‍ലൈറ്റിന് ; സംവിധായകന്‍ ഡാമിയന്‍ ഷാസെല്‍, കാസെ അഫ്‌ലെ നടന്‍, എമാ സ്‌റ്റോണ്‍ മികച്ച് നടി

മികച്ച ഷോര്‍ട്ട് ഫിലിം (ലൈവ് ആക്ഷന്‍): സിങ്

വിഷ്വല്‍ എഫക്റ്റ്‌സ്: ജംഗിള്‍ ബുക്ക്

ഫിലിം എഡിറ്റിങ്: ജോണ്‍ ഗില്‍ബേര്‍ട്ട് ചിത്രം: ഹാക്ക്‌സോ റിഡ്ജ്

പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ്. ചിത്രം: ലാ ലാ ലാന്‍ഡ്

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: പൈപ്പര്‍

ശബ്ദമിശ്രണം: കെവിന്‍ കൊണെല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മക്കെന്‍സീ, പീറ്റര്‍ ഗ്രേസ്. ചിത്രം: ഹാക്ക്‌സോ റിഡ്ജ്

മികച്ച ഡോക്യുമെന്റ്രി ഫീച്ചര്‍: ഒ.ജെ മെയ്ഡ് ഇന്‍ അമേരിക്ക (എസ്ര എഡെല്‍മാന്‍, കരോളിന്‍ വാട്ടര്‍ലോ)

മേക്കപ്പ്: അലെസാന്‍ഡ്രോ ബെര്‍ട്ടൊലാസ്സി, ജിയോര്‍ജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫര്‍ നെല്‍സണ്‍, ചിത്രം: സൂയിസൈഡ് സക്വാഡ്

വസ്ത്രാലങ്കാരം: കൊളീന്‍ അറ്റ്‌വുഡ്, ചിത്രം: ഫന്റാസ്റ്റിക്ക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദം

24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആയിരുന്നു ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. ജാക്കിച്ചാന്‍, ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര, ലിയനാര്‍ഡോ ഡി കാപ്രിയോ, ബ്രീ ലാര്‍സണ്‍, മെറില്‍ സ്ട്രീപ്പ് തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം റെഡ് കാര്‍പ്പറ്റിലെത്തി. ജിമ്മി കിമ്മലായിരുന്നു പരിപാടിയുടെ അവതാരകന്‍.

Also Read:
വെട്ടേറ്റ് അമ്മാവന്‍ ആശുപത്രിയില്‍; വെട്ടാനുപയോഗിച്ച കത്തിയുമായി മരുമകന്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Oscars 2017 live updates: 'Moonlight' wins best picture after 'La La Land' incorrectly called, Actor, Actress, Director, News, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia