SWISS-TOWER 24/07/2023

2016ല്‍ തൊട്ടതെല്ലാം പൊന്നാക്കി മോഹന്‍ലാല്‍ സിനിമകള്‍ വാരിയത് കോടികള്‍; മമ്മൂട്ടിക്ക് പിടിച്ചു നില്‍ക്കാനായത് ജോപ്പനില്‍ മാത്രം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 12/12/2016) 2016ല്‍ തൊട്ടതെല്ലാം പൊന്നാക്കി മോഹന്‍ലാല്‍ സിനിമകള്‍ വാരിയത് കോടികള്‍. ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന് ഹിറ്റുകളുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2016ല്‍ എല്ലാ ചിത്രങ്ങളും മെഗാഹിറ്റുകളാക്കി വന്‍ തിരിച്ചു വരവാണ് മോഹന്‍ലാല്‍ നടത്തിയത്. മമ്മൂട്ടിക്ക് പിടിച്ചു നില്‍ക്കാനായത് തോപ്പില്‍ ജോപ്പനില്‍ മാത്രം. മലയാളത്തില്‍ മാത്രമല്ല, ആദ്യമായി തെലുങ്ക് സിനിമയിലും മോഹന്‍ലാല്‍ ഹിറ്റുകള്‍ രചിച്ചു.
2016ല്‍ തൊട്ടതെല്ലാം പൊന്നാക്കി മോഹന്‍ലാല്‍ സിനിമകള്‍ വാരിയത് കോടികള്‍; മമ്മൂട്ടിക്ക് പിടിച്ചു നില്‍ക്കാനായത് ജോപ്പനില്‍ മാത്രം


ചന്ദ്രശേഖരന്‍ യെലേട്ടി സംവിധാനം ചെയ്ത മനമാന്ത എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ 2016 ലെ ആദ്യ ഹിറ്റ് ചിത്രം. മലയാളത്തില്‍ വിസ്മയം എന്ന പേരിലും ചിത്രം റിലീസ് ചെയ്തു. അടുത്ത തെലുങ്ക് ചിത്രം മെഗാഹിറ്റായിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ അഭിനയിച്ച ജനത ഗാരേജ് എന്ന ചിത്രം 150 കോടി വാരി. ഈചിത്രം തെലുങ്കില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിമാറി.

എന്നും ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിലൂടെ പുറത്തുവന്ന ഒപ്പം മെഗാഹിറ്റ് ആയിരുന്നു. പിന്നീട് നവമി ദിനത്തില്‍ റിലീസ്‌ചെയ്ത മുരുകന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നു. 100 കോടി ക്ലബ്ബിലെത്തിയ മലയാളത്തിലെ ഒരേയൊരു ചിത്രമായി പുലിമുരുകന്‍ മാറി.

ഇതിന്റെ തെലുങ്ക് മൊഴിമാറ്റമായ മാന്യം പുലിയും കളക്ഷന്‍ റെകോര്‍ഡുകള്‍ തകര്‍ത്തു. പുലിമുരുകന്‍ ഇതിനകംതന്നെ 150 കോടി കലക്ഷന്‍ നേടികഴിഞ്ഞു. ക്രിസ്തുമസിനെത്തുന്ന മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും മെഗാഹിറ്റിലേക്ക് നീങ്ങുമെന്നാണ് ഇതിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍തന്നെ സിനിമാലോകം വിലയിരുത്തുന്നു. മമ്മുട്ടിക്ക് പിടിച്ചുനില്‍ക്കാന്‍കഴിഞ്ഞത് തോപ്പില്‍ജോപ്പനില്‍മാത്രമാണെങ്കിലും കസബ ഇനീഷ്യല്‍ കലക്ഷന്‍ നേടി.

Keywords : Entertainment, Mohanlal, Film, Cinema, Film News, Pulimurugan, Oppam, 2016 collection of Mammootty and Mohanlal
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia