1997 ൽ ബോർഡർ സിനിമ പ്രദർശിപ്പിച്ച ഉപ്ഹാർ തിയേറ്ററിന് തീ പിടിച്ചു; 20 വർഷം മുമ്പുണ്ടായ ദുരന്തത്തിന്റെ മരിക്കാത്ത ഓർമകളായി ഇന്നും ആ ചിത്രങ്ങൾ അവശേഷിക്കുന്നു! കാണാം ചിത്രങ്ങൾ, അറിയാം ചില കാര്യങ്ങൾ
Jun 15, 2017, 09:52 IST
ന്യൂഡൽഹി: (www.kvartha.com 15.06.2017) ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ ഉപ്ഹാർ ദുരന്തത്തിന് 20 വയസ്. 1997 ജൂൺ 13 ന് വെള്ളിയാഴ്ച ബോർഡർ സിനിമയുടെ വൈകുന്നേരം 3 മുതൽ 6 വരെയുള്ള പ്രദർശന സമയത്താണ് തിയേറ്ററിന് തീ പിടിച്ചത്. ദുരന്തത്തിൽ 59 പേർ മരിക്കുകയും,103 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സിനിമ തുടങ്ങി പകുതിയായപ്പോഴായിരുന്നു തിയേറ്ററിനെ തീ വിഴുങ്ങിയത്. പാർക്കിംഗ് സ്ഥലത്തെ ട്രാൻസ്ഫോർമറിലുണ്ടായ ഷോർട്ട് സർക്യൂട്ടായിരുന്നു മഹാ ദുരന്തത്തിന് കാരണമായത്.
സിനിമക്കുള്ള ആൾ തിരക്ക് കാരണം പുറത്തേക്ക് പോകാനുള്ള വാതിലിനെ മറച്ച് കൊണ്ട് കസേരകളിട്ട് അതിലും ആളുകളെ ഇരുത്തിയിരുന്നു. ഇത് പലർക്കും രക്ഷപ്പെടാൻ തടസ്സമായി.
സംഭവ ദിവസം രാവിലെ തന്നെ പാർക്കിംഗ് സ്ഥലത്തെ ട്രാൻസ്ഫോർമറിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായിരുന്നു. ഇലക്ട്രിസിറ്റി അധികാരികൾ 11 മണി വരെ അത് ശരിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രാൻസ്ഫോർമറിലെ ഓയിൽ ലീക്കിൽ സോക്കറ്റിലാത്ത വയർ കത്തുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. സംഭവം തിയേറ്റർ ഉടമസ്ഥരുടെയും വൈദ്യുതി ബോർഡിന്റെയും മുനിസിപ്പാലിറ്റിയുടെയും ഗുരുതര വീഴ്ചയായി കണക്കാക്കുന്നു.
സംഭവം നടന്ന സമയം വൈകുന്നേരമായതിനാൽ ട്രാഫിക്ക് ബ്ലോക്ക് കാരണം ആംബുലൻസിനും ഫയർ ഫോഴ്‌സിനും പെട്ടെന്ന് എത്തിച്ചേരാൻ കഴിഞ്ഞില്ല. ഇതും മരണ സംഖ്യ കൂട്ടി.
അപകടത്തിൽ പെട്ടവർ പിന്നീട് അസോസിയേഷൻ ഓഫ് വിക്‌ടിം ഫോർ ഉപ്ഹാർ ട്രാജഡി (എ വി യു ടി ) എന്ന സംഘടനക്ക് രൂപം കൊടുക്കുകയും നഷ്ടപരിഹാരത്തിനായി കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തിരുന്നു. 2003 ലെ കോടതി വിധിയിൽ തിയേറ്റർ ഉടമസ്ഥർ ഗോപാൽ അൻസാർ, സുശീൽ അൻസാർ, മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹി, ഡൽഹി വിദ്യുത് ബോർഡ് എന്നിവരെ കുറ്റക്കാരായി കണ്ടെത്തുകയും ഇരകൾക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകണമെന്നും വിധിച്ചു. എന്നാൽ 2011ൽ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുകയും നഷ്ടപരിഹാര തുക 10 ലക്ഷമായി കുറക്കുകയും ചെയ്തു. ഇതിൽ 55 ശതമാനം തിയേറ്റർ ഉടമസ്ഥരും, ബാക്കിയുള്ള 25 ശതമാനം മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹിയും 25 ശതമാനം ഡൽഹി വൈദ്യുത ബോർഡും നൽകണമെന്നും വിധിച്ചു.
സിനിമ തുടങ്ങി പകുതിയായപ്പോഴായിരുന്നു തിയേറ്ററിനെ തീ വിഴുങ്ങിയത്. പാർക്കിംഗ് സ്ഥലത്തെ ട്രാൻസ്ഫോർമറിലുണ്ടായ ഷോർട്ട് സർക്യൂട്ടായിരുന്നു മഹാ ദുരന്തത്തിന് കാരണമായത്.
സംഭവ ദിവസം രാവിലെ തന്നെ പാർക്കിംഗ് സ്ഥലത്തെ ട്രാൻസ്ഫോർമറിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായിരുന്നു. ഇലക്ട്രിസിറ്റി അധികാരികൾ 11 മണി വരെ അത് ശരിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രാൻസ്ഫോർമറിലെ ഓയിൽ ലീക്കിൽ സോക്കറ്റിലാത്ത വയർ കത്തുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. സംഭവം തിയേറ്റർ ഉടമസ്ഥരുടെയും വൈദ്യുതി ബോർഡിന്റെയും മുനിസിപ്പാലിറ്റിയുടെയും ഗുരുതര വീഴ്ചയായി കണക്കാക്കുന്നു.
സംഭവം നടന്ന സമയം വൈകുന്നേരമായതിനാൽ ട്രാഫിക്ക് ബ്ലോക്ക് കാരണം ആംബുലൻസിനും ഫയർ ഫോഴ്‌സിനും പെട്ടെന്ന് എത്തിച്ചേരാൻ കഴിഞ്ഞില്ല. ഇതും മരണ സംഖ്യ കൂട്ടി.
അപകടത്തിൽ പെട്ടവർ പിന്നീട് അസോസിയേഷൻ ഓഫ് വിക്‌ടിം ഫോർ ഉപ്ഹാർ ട്രാജഡി (എ വി യു ടി ) എന്ന സംഘടനക്ക് രൂപം കൊടുക്കുകയും നഷ്ടപരിഹാരത്തിനായി കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തിരുന്നു. 2003 ലെ കോടതി വിധിയിൽ തിയേറ്റർ ഉടമസ്ഥർ ഗോപാൽ അൻസാർ, സുശീൽ അൻസാർ, മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹി, ഡൽഹി വിദ്യുത് ബോർഡ് എന്നിവരെ കുറ്റക്കാരായി കണ്ടെത്തുകയും ഇരകൾക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകണമെന്നും വിധിച്ചു. എന്നാൽ 2011ൽ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുകയും നഷ്ടപരിഹാര തുക 10 ലക്ഷമായി കുറക്കുകയും ചെയ്തു. ഇതിൽ 55 ശതമാനം തിയേറ്റർ ഉടമസ്ഥരും, ബാക്കിയുള്ള 25 ശതമാനം മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹിയും 25 ശതമാനം ഡൽഹി വൈദ്യുത ബോർഡും നൽകണമെന്നും വിധിച്ചു.
2015 ലെ സുപ്രീം കോടതി വിധിയിൽ അൻസലാൽ സഹോദരന്മാർ 30 കോടി രൂപ പിഴ നൽകണമെന്ന് കോടതി വിധിച്ചിരുന്നു. ഇത്രയും പണം നൽകിയാൽ പ്രായാധിക്യം കണക്കിലെടുത്ത് ജയിൽ ശിക്ഷ ഒഴവാക്കാമെന്നും കോടതി പറഞ്ഞു. 2017 ൽ കേസ് വീണ്ടും പരിഗണിച്ചപ്പോൾ ഗോപാൽ അൻസാലിനെ ഒരുവർഷത്തേക്ക് ശിക്ഷിക്കുകയും സുശീൽ അൻസാലിനെ പ്രായാധിക്യം കാരണം വെറുതെ വിടുകയും ചെയ്തു.
അപകടത്തെ തുടർന്ന് 1997 ൽ സീൽ വെച്ച ഉപ്ഹാർ സിനിമാ ശാല ഇന്നും ഒന്നും ചെയ്തിട്ടില്ല. മനഃപൂർവ്വമല്ലെങ്കിലും മരിച്ചവരുടെ ഓർമക്കായി ഇന്നും ആ കെട്ടിടം നിലനിൽക്കുന്നുണ്ട്.
Image Credit: Hindustan Times
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: It was on June 13, 1997, the Bollywood blockbuster ‘Border’ was screening inside Uphaar Cinema in south Delhi’s Greenpark when a fire broke out halfway through the movie. The fire claimed the lives of 59 people and over 100 were injured

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.