ആര്‍ കെ നഗറില്‍ നടന്‍ വിശാലിന്റെ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല; 2 വോട്ടര്‍മാരെ കാണാനില്ല, അണ്ണാ ഡി എം കെ പ്രവര്‍ത്തകര്‍ അപായപ്പെടുത്തിയതാകാമെന്ന് താരം
Dec 8, 2017, 11:28 IST
ചെന്നൈ: (www.kvartha.com 08.12.2017) ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറില്‍ നടന്‍ വിശാലിന്റെ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. വിശാലിന്റെ പത്രികയെ പിന്തുണച്ച ആര്‍.കെ നഗറിലെ രണ്ട് വോട്ടര്‍മാരെ കാണാതായതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.
അതേസമയം ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ഇവരെ കൊല്ലുമെന്ന ഭയമുണ്ടെന്ന് നടന്‍ വിശാല്‍ പ്രതികരിച്ചു. പത്രികയില്‍ ഒപ്പു വച്ച രണ്ട് പേരെ കാണാതായത് തന്നെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്നും ഇവരുമായി ഇതുവരെയും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒരു ദേശീയ മാധ്യമത്തോട് വിശാല്‍ പ്രതികരിച്ചു.
നേരത്തെ പിന്തുണച്ചവരുടെ പേര് തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് നടന്‍ വിശാല്‍ നല്‍കിയ പത്രിക കമ്മിഷന്‍ തള്ളിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തന്റെ പത്രിക സ്വീകരിച്ചുവെന്ന് അവകാശപ്പെട്ട് വിശാല്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിശാലിന്റെ പത്രിക സ്വീകരിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച പരാതി മാത്രമാണ് സ്വീകരിച്ചതെന്നും കമ്മിഷന്‍ വിശദീകരിച്ചു. ഇതോടെ ആശയക്കുഴപ്പം രൂപപ്പെട്ടിരുന്നു. പിന്നീട് വിശാലിന്റെ പരാതി പരിശോധിക്കുമെന്നും അദ്ദേഹത്തിന് മത്സരിക്കാനാവുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിന്റെ പത്രികയും കമ്മിഷന്‍ തള്ളിയിരുന്നു.
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍.കെ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. വിശാലിനെതിരായ ഈ നടപടി രാഷ്ട്രീയ നീക്കമാണെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. വിശാല്‍ മത്സരിച്ചാല്‍ അണ്ണാ ഡി.എം.കെ, ഡി.എം.കെ കക്ഷികളുടെ വോട്ടില്‍ ഭിന്നിപ്പുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് മനസിലാക്കിയ മുന്നണികളാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിശാല്‍ അനുകൂലികളുടെ ആരോപണം. നിലവില്‍ സിനിമാ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമാണ് വിശാല്‍.

Also Read:
അനധികൃതമായി റോഡുകള്‍ കുഴിക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍കുറ്റം; നടപടിക്ക് മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: RK Nagar By-Poll: "Threat To Life", Says Relative Of Actor Vishal's Missing Proposer, Chennai, Election, Election Commission, Controversy, Actor, Missing, Media, Allegation, Cinema, Entertainment, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.