ട്രെയിനിലെ അപായച്ചങ്ങല വലിച്ചു; ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂറിനും സണ്ണി ഡിയോളിനുമെതിരെ കേസ്
Sep 20, 2019, 13:11 IST
മുംബൈ: (www.kvartha.com 20.09.2019) ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂറിനും സണ്ണി ഡിയോളിനുമെതിരെ കേസ്. റെയില്‍വേ കോടതിയാണ് ഇരുവര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 20 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമാ ചിത്രീകരണത്തിനിടെ ട്രെയിനിലെ അപായച്ചങ്ങല വലിച്ചതിന്റെ പേരിലാണ് സണ്ണി ഡിയോളിനും കരിഷ്മ കപൂറിനുമെതിരെ റെയില്‍വേ കോടതി കേസ് എടുത്തിരിക്കുന്നത്.
അതേസമയം ഇതിനെതിരെ താരങ്ങള്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എ കെ ജയിന്‍ മാധ്യമങ്ങളെ അറിയിച്ചു. 1997ല്‍ പുറത്തിറങ്ങിയ 'ബജ്‌റംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വച്ച് 2413-എ അപ്ലിങ്ക് എക്‌സ്പ്രസിന്റെ അപായച്ചങ്ങല വലിച്ച്, 25 മിനിറ്റോളം ഗതാഗതം വൈകിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
സംഭവത്തില്‍ 2009ലാണ് ഇരുവര്‍ക്കുമെതിരെ ആദ്യമായി കേസ് എടുക്കുന്നത്. തുടര്‍ന്ന് 2010 ഏപ്രിലില്‍ ഇതിനെതിരെ ഇരുവരും സെഷന്‍സ് കോടതിയെ സമീപിച്ചതോടെ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ റെയില്‍വേ കോടതി താരങ്ങള്‍ക്കെതിരേ വീണ്ടും കേസെടുക്കുകയായിരുന്നുവെന്ന് എ കെ ജയിന്‍ പറയുന്നു.
സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും പുറമേ സ്റ്റണ്ട് മാസ്റ്റര്‍ ടിനു വര്‍മ, സതീഷ് ഷാ എന്നിവര്‍ക്കെതിരെയും റെയില്‍വേ കോടതി 2009ല്‍ സമാനമായ കേസ് എടുത്തിരുന്നു. എന്നാല്‍ ഇവര്‍ ഇതിന്റെ പേരില്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നില്ല. സെപ്റ്റംബര്‍ 24ന് കേസ് റെയില്‍വേ കോടതി വീണ്ടും പരിഗണിക്കും.
1997ല്‍ നരേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്ന സീതാറാം മലാകാര്‍ ആണ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് റെയില്‍വേ ആക്ടിലെ 141, 145, 146, 147 വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 1997 train chain-pulling case: Sunny Deol and Karisma Kapoor charged by Railway court,Bollywood, News, Railway, Case, Cinema, Court, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.