വീരപ്പന്‍ തട്ടിക്കൊണ്ടുപോയതിന് തെളിവില്ല; 18 വര്‍ഷത്തിനുശേഷം വിധി വന്നപ്പോള്‍ വാദിയും പ്രതിയും ജീവിച്ചിരിപ്പില്ല; വീരപ്പനെ കുറ്റവിമുക്തനാക്കി കോടതി
Sep 25, 2018, 15:56 IST
ചെന്നൈ: (www.kvartha.com 25.09.2018) കന്നഡ നടന്‍ രാജ്കുമാറിനെ കടത്തി കൊണ്ടുപോയ കേസില്‍ പ്രതികളായ വീരപ്പനെയും കൂട്ടാളികളയേയും കോടതി വെറുതെ വിട്ടു. ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. 2000 ല്‍ നടന്ന കേസില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അപ്പോഴേക്കും വാദിയും പ്രതിയും മരിച്ചുകഴിഞ്ഞു.
കേസിൽ പ്രോസിക്യൂഷന് മതിയായ തെളിവ് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് അഡീഷണൽ ജില്ലാ ജഡ്ജി മണി ചൂണ്ടിക്കാട്ടി. കേസിലെ ആരോപണ വിധേയർ വീരപ്പന്റെ കൂട്ടാളികളാണെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവിന്റെ ഒരു കണിക പോലും പ്രോസിക്യുഷൻ കോടതിയിൽ ഹാജരാക്കിയിട്ടില്ല എന്നും കോടതി പറഞ്ഞു. കൂടാതെ രാജ്കുമാറിന്റെ കുടുംബവും കോടതിയോട് സഹകരിക്കാൻ തയ്യാറായിട്ടില്ലെന്നും വെറുതെ വിട്ടുകൊണ്ടുള്ള വിധിയിൽ ജഡ്ജി പറഞ്ഞു.
വീരപ്പനടക്കം 14 പേരെ പ്രതികളാക്കിയായിരുന്നു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ഒമ്പത് പേരെയും കോടതി വെറുതെ വിട്ടു. വീരപ്പനും രണ്ടു അനുയായികളും വിചാരണയ്ക്കിടെ മരിച്ചിരുന്നു.
2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2004ല്‍ വീരപ്പന്‍ കൊല്ലപ്പെടുകയും 2006 ല്‍ രാജ്കുമാര്‍ ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു.
കന്നഡ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന രാജ്കുമാറിനെ തലവാടിയിലെ ദൊഡ്ഡാ ഗുജനൂര്‍ ഗ്രാമത്തിലെ ഫാം ഹൗസില്‍ നിന്നുമാണ് വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോകുന്നത്. രാജ്കുമാറിനെ കൂടാതെ മരുമകന്‍ എസ് എ ഗോവിന്ദരാജ്, ബന്ധുവായ നാഗേഷ്, സഹസംവിധായകനായ നാഗപ്പ എന്നിവരെയും തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്.
സെപ്റ്റംബര്‍ 28 ന് നാഗപ്പ രക്ഷപെട്ട് പുറത്തെത്തി. മറ്റ് രണ്ട് പേരെ 108 ദിവസം കാടിനുള്ളില്‍ തടവില്‍വെച്ച ശേഷം നവംബറില്‍ മോചിതരാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 9 Veerappan Aides Acquitted In 2000 Kidnapping Of Kannada Actor Rajkumar, chennai, News, Court, Allegation, Cinema, Actor, Accused, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.