നടന് ധനുഷിന് വേണമായിരുന്നോ ഈ പണി; സ്ട്രീറ്റ് ലൈറ്റില്‍ നിന്നും കാരവാനിലേക്ക് വൈദ്യുതി മോഷണം നടത്തി, 15,731 രൂപ പിഴ
Aug 5, 2017, 12:59 IST
ചെന്നൈ: (www.kvartha.com 05.08.2017) തെന്നിന്ത്യന്‍ താരം ധനുഷിന് മോഷണക്കുറ്റത്തിന് വൈദ്യുതി ബോര്‍ഡ് 15,731 രൂപ പിഴ ശിക്ഷ വിധിച്ചു. സ്ട്രീറ്റ് ലൈറ്റില്‍ നിന്നും സ്വന്തം കാരവാനിലേക്ക് വൈദ്യുതി മോഷണം നടത്തിയതിനാണ് പിഴ. 15,731 രൂപയാണ് പിഴ.
ചെന്നൈയില്‍ ധനുഷും കുടുംബവും വിശ്രമത്തിനായി എത്തിയപ്പോഴാണ് തെരുവ് വിളക്കില്‍ നിന്നുള്ള ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി ഉപയോഗിച്ചത്. സംഭവം വിവാദമായതോടെയാണ് വൈദ്യുതി വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി മുത്തരംഗാപുരത്താണ് സംഭവം. ഇവിടത്തെ കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാള്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കെത്തിയതായിരുന്നു ധനുഷും കുടുംബവും. ക്ഷേത്രദര്‍ശനത്തിനും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും കാരവനിലാണ് വിശ്രമിച്ചത്.
ക്ഷേത്രദര്‍ശനത്തിന് ശേഷം ധനുഷ് കാറില്‍ ചെന്നൈയിലേക്ക് മടങ്ങിയതിന് പിന്നാലെ വൈദ്യുതി വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ രാജേഷും സംഘവും കാരവന് പിടിച്ചെടുക്കുകയായിരുന്നു.
വാനിന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍നിന്ന് വൈദ്യുതി മോഷ്ടിച്ചതിനുള്ള തെളിവുകള്‍ അധികൃതര്‍ കണ്ടെത്തുകയും ശിക്ഷയായി ഡ്രൈവര്‍ വീരപ്പന്റെ പക്കല്‍നിന്ന് 15,731 രൂപ അധികൃതര്‍ പിഴയായി ഈടാക്കുകയും ചെയ്തു. ക്ഷേത്രദര്‍ശനത്തിനൊപ്പം നിരവധി പാവങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് ധനുഷും കുടുംബവും മടങ്ങിയത്.

Also Read:
തെലുങ്കാനയിലെ പണം തട്ടല്‍ സംഭവത്തില്‍ സര്‍വത്ര ദുരൂഹത; നഷ്ടപ്പെട്ടത് 2 ലക്ഷം രൂപയെന്ന് എഫ് ഐ ആര്, വാദിയെ പ്രതിയാക്കാനും തെലുങ്കാന പോലീസിന്റെ ശ്രമം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor Dhanush's driver fined for alleged power theft, Chennai, Family, Actor, Temple, Visit, Economic Crisis, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.