അത്ര നന്നായില്ല; 150 കോടിയുടെ 'ബാഹുബലി' സീരിസ് ഒഴിവാക്കി നെറ്റ്ഫ്‌ലിക്‌സ്
Jan 27, 2022, 11:28 IST
ചെന്നൈ: (www.kvartha.com 27.01.2022) രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ 150 കോടിയുടെ 'ബാഹുബലി' സീരിസ് ഒഴിവാക്കി നെറ്റ്ഫ്‌ലിക്‌സ്. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് പരമ്പര വേണ്ടെന്ന് നെറ്റ്ഫ്‌ലിക്‌സ് ടീം തീരുമാനിച്ചിരിക്കുന്നത്. ചിത്രീകരിച്ച ഭാഗങ്ങള്‍ ഇഷ്ടപ്പെടാത്തതാണ് കാരണമെന്നാണ് വിവരം.
ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയുടെ ജീവിതമാണ് സിരീസായി ഒരുങ്ങിയിരുന്നത്. മൃണാള്‍ താകൂറായിരുന്നു ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത്. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍. 2021ല്‍ ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്.
ഹൈദരാബാദില്‍ ഒരുക്കിയ സെറ്റിലായിരുന്നു സീരിസിന്റെ ചിത്രീകരണം. എന്നാല്‍ എഡിറ്റിംഗ് ഘട്ടത്തില്‍ പ്രതീക്ഷിച്ച നിലവാരമില്ലെന്ന് വിലയിരുത്തി സീരിസ് ഉപേക്ഷിക്കാന്‍ നെറ്റ്ഫ്‌ലിക്‌സ് തീരുമാനിക്കുകയായിരുന്നു.
ആനന്ദ് നീലകണ്ഠന്റെ 'ദി റൈസ് ഓഫ് ശിവകാമിയുടെ' പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ഒരു മണിക്കൂര്‍ വീതമുള്ള ഒന്‍പത് ഭാഗമായാണ് ഒരു സീസണ്‍.
അതേസമയം, പുതിയ സംവിധായകനെയും താരങ്ങളേയും വച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാനും നെറ്റ്ഫ്‌ലിക്‌സ് ആലോചിക്കുന്നുണ്ടെന്നാണ് റിപോര്‍ടുകള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.