വില്ലന്റെ ഓണ്‍ലൈന്‍ അഡ്വാന്‍സ് ബുക്കിംഗ് പുലിമുരുകനെ കടത്തിവെട്ടി; ഫാന്‍സ് ഷോ നടക്കുന്നത് 140 കേന്ദ്രങ്ങളില്‍, രാജ്യത്തുടനീളം ചിത്രംറിലീസ് ചെയ്യുന്നത് 1200 തിയേറ്ററുകളില്‍, പല റെക്കോര്‍ഡുകളും തകര്‍ന്നേക്കും
Oct 23, 2017, 15:42 IST
കൊച്ചി: (www.kvartha.com 23.10.2017) മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം വില്ലന്റെ ഓണ്‍ലൈന്‍ അഡ്വാന്‍സ് ബുക്കിംഗ് പുലിമുരുകനെ കടത്തിവെട്ടി. വില്ലനെ വരവേല്‍ക്കാന്‍ ആരാധകര്‍ ഇതിനോടകം തന്നെ ഒരുങ്ങി കഴിഞ്ഞു. ഒക്‌ടോബര്‍ 27 ന് തിയറ്ററില്‍ എത്തുന്ന വില്ലന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
രണ്ടു ദിവസം മുമ്പ് ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക് പോസ്റ്റില്‍ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ചിരുന്നു. എന്നാല്‍ അവിശ്വസനീയമായ രീതിയിലാണ് ഇപ്പോള്‍ വില്ലന്റെ അഡ്വാന്‍സ് ബുക്കിങ് പുരോഗമിക്കുന്നത്. റിലീസ് ചെയ്യാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെ 140 ഓളം ഫാന്‍സ് ഷോകളാണ് ഇതുവരെ നിശ്ചയിച്ചിരിക്കുന്നത്. റെക്കോര്‍ഡ് കലക്ഷന്‍ നേടിയ പുലിമുരുകന്‍ പോലും 125 ഫാന്‍സ് ഷോകള്‍ മാത്രമാണ് നടത്തിയത്. അതുകൊണ്ട് തന്നെ ആരാധകര്‍ മുഴുവനും വളരെ ആവേശത്തോടെയാണ് വില്ലന്റെ വരവിനെ നോക്കിക്കാണുന്നത്.
മഞ്ജുവാര്യരാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മാത്യൂ മാഞ്ഞൂരാന്‍ എന്ന റിട്ടയേര്‍ഡ് പോലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മൂന്നുഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ചേര്‍ന്ന് ചെയ്യുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍. രാജ്യത്തുടനീളമായി 1200 തിയേറ്ററുകളിലാണ് വില്ലന്‍ എത്തുന്നത്. ബോളിവുഡിലെ പ്രധാന മ്യൂസിക് ലേബലുകളിലൊന്നായ ജംഗ്ലീ മ്യൂസിക്കാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയത്. 50 ലക്ഷമാണ് ജംഗ്ലി ഇതിനായി മുടക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Mohanlal, Cinema, Manju Warrier, Mohanlal sports a serious look in the latest poster of Villain.
Keywords: Kochi, Kerala, News, Mohanlal, Cinema, Manju Warrier, Mohanlal sports a serious look in the latest poster of Villain.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.