കൊട്ടിഘോഷിച്ച ഭൈരവയ്‌ക്കെതിരെ വിതരണക്കാര്‍; 14 കോടി നഷ്ടം വിജയ് നല്‍കണമെന്നും ആവശ്യം

 


ചെന്നൈ: (www.kvartha.com 04.04.2017) ഇളയദളപതി വിജയ്‌ക്കെതിരെ തമിഴ് സിനിമാവിതരണക്കാര്‍ രംഗത്ത്. വിജയ് നായകനായി എത്തിയ ഭൈരവ എന്ന സിനിമ കാരണം കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായെന്നും ഇതിന് പകരമായി 14 കോടി രൂപ വിജയ് നല്‍കണമെന്നുമാണ് വിതരണക്കാരുടെ ആവശ്യം. നേരത്തെ ഭൈരവയുടെ വിതരണം ഏറ്റെടുത്ത വകയില്‍ ഒന്നരക്കോടിക്ക് മുകളില്‍ നഷ്ടമായതായി ആരോപിച്ച് വിതരണക്കാരനായ സുബ്രഹ്മണ്യം രംഗത്തെത്തിയിരുന്നു.

റിലീസിനെത്തി മൂന്നുദിവസം കൊണ്ട് നൂറുകോടി ക്ലബില്‍ ഇടംപിടിച്ച ചിത്രമെന്നായിരുന്നു ഭൈരവയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇത് തെറ്റായ പ്രചരണമായിരുന്നുവെന്ന് വിതരണക്കാര്‍ തറപ്പിച്ചുപറയുന്നു. 70 കോടി ബഡ്ജറ്റില്‍ പുറത്തിറക്കിയ സിനിമ 55 കോടി രൂപയ്ക്കാണ് വിതരണക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ചിത്രം കനത്ത നഷ്ടമായിരുന്നുവെന്നും 14 കോടിയാണ് നഷ്ടമുണ്ടാക്കിയതെന്നും വിതരണക്കാര്‍ പറഞ്ഞു. വിജയുടെ ചിത്രങ്ങള്‍ ഭാവിയില്‍ ഏറ്റെടുക്കണമെങ്കില്‍ ഈ പതിനാലുകോടിയുടെ നഷ്ടം വിജയ് തന്നെ നികത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഭൈരവ സിനിമയുടെ നഷ്ടം നികത്താന്‍ കഴുത്തിലുള്ള സ്വര്‍ണമാല വില്‍ക്കേണ്ട ഗതികേടിലാണ് താനെന്നാണ് വിതരണക്കാരന്‍ തിരുപ്പൂര്‍ സുബ്രഹ്മണ്യന്‍ ആരോപിച്ചത്. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി വിജയ് സംവിധായകനും നായിക കീര്‍ത്തി സുരേഷിനും ഉള്‍പ്പെടെ സ്വര്‍ണ്ണച്ചെയിനും മാലയും സമ്മാനമായി നല്‍കിയിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു സുബ്രഹ്മണ്യത്തിന്റെ വിമര്‍ശനം.

കൊട്ടിഘോഷിച്ച ഭൈരവയ്‌ക്കെതിരെ വിതരണക്കാര്‍; 14 കോടി നഷ്ടം വിജയ് നല്‍കണമെന്നും ആവശ്യം

സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തലോടെ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരികയാണ്. വിജയ് ചിത്രം ഭൈരവ അമേരിക്കയില്‍ വിതരണത്തിനെടുത്ത വരുണും ഇതുതന്നെയാണ് പറയാനുള്ളത്. 'രണ്ടര കോടി രൂപയ്ക്ക് വിതരണത്തിനെടുത്ത ചിത്രത്തിന് നഷ്ടം 1.75 കോടിയാണ്. എന്നിട്ടും നടന്‍ വിജയ് അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ ചെയിന്‍ നല്‍കി വിജയം ആഘോഷിക്കുന്നു. ഇനി മുതല്‍ നിര്‍മാതാവ് പറയുന്ന തുകയ്ക്ക് ഒരു സിനിമയും വിതരണത്തിനെടുക്കുന്നില്ലെന്നും വരുണ്‍ പറഞ്ഞു.

Also Read:
ജയില്‍ ഭക്ഷണം വില്‍ക്കുന്ന ടെന്റ് അജ്ഞാതസംഘം തീവെച്ച് നശിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vijay's movie likely to cause huge losses to Kerala distributor, Chennai, Allegation, Cinema, Entertainment, Criticism, Released, Theater, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia