എല്ലാം സോള്‍വായി; മഞ്ജു ചിത്രം 'മോഹന്‍ലാല്‍' 14ന് തന്നെ തിയേറ്ററുകളില്‍ എത്തും

 


(www.kvartha.com 12.04.2018) മഞ്ജു വാരിയരും ഇന്ദ്രജിത്തും പ്രധാനവേഷങ്ങളിലെത്തുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രം ഏപ്രില്‍ 14ന് തന്നെ തിയേറ്ററിലെത്തും. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചതോടെയാണ് നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന സിനിമയുടെ കഥ സംബന്ധിച്ചുണ്ടായ പ്രശ്‌നമാണ് അനിശ്ചിതത്വത്തിന് കാരണം.

ഈ സിനിമയുടെ തിരക്കഥ 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന തന്റെ കഥാസമാഹാരത്തെ ആസ്പദമാക്കിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍ കേസ് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ജില്ലാ കോടതി റിലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് നിര്‍മാതാക്കളും കലവൂര്‍ രവികുമാറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ രവികുമാറിന് അഞ്ച് ലക്ഷം രൂപ പ്രതിഫലമായി നല്‍കിയാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.
എല്ലാം സോള്‍വായി; മഞ്ജു ചിത്രം 'മോഹന്‍ലാല്‍' 14ന് തന്നെ തിയേറ്ററുകളില്‍ എത്തും

മോഹന്‍ലാല്‍ ആരാധികയായ മീനക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ എത്തുന്നത്. മഞ്ജുവിന്റെ ഭര്‍ത്താവായ സേതുമാധവന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. 1980ല്‍ ക്രിസ്മസ് റിലീസായി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ വില്ലനായാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അരങ്ങേറിയത്. ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം ജനിച്ച കഥാപാത്രത്തിലൂടെയാണ് മോഹന്‍ലാല്‍ എന്ന സിനിമ ആരംഭിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍ വരെയുള്ള മോഹന്‍ലാല്‍ സിനിമകളിലൂടെയുള്ള സഞ്ചാരമാണ് ഈ സിനിമ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Manju Warrier film 'Mohanlal' screens on April 14th, Manju Warrier, News, Cinema, Compensation, Controversy, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia