രജനീകാന്തിന് പിന്നാലെ കമല്‍ഹസനും രാഷ്ട്രീയത്തിലേക്ക്; താരം ട്വിറ്ററിലിട്ട 11 വരി കവിത ചര്‍ച്ചയാകുന്നു

 


ചെന്നൈ: (www.kvartha.com 19.07.2017) സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് പിന്നാലെ ഉലകനായകന്‍ കമല്‍ഹസനും രാഷ്ട്രീയത്തിലേക്ക് വരുന്നതായി സൂചന. കഴിഞ്ഞദിവസം രാത്രി താരം ട്വിറ്ററിലിട്ട 11 വരി കവിതയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

''മരിച്ചാല്‍ താനൊരു തീവ്രവാദി, നിനച്ചാല്‍ താനൊരു മുഖ്യമന്ത്രി'' എന്ന് തമിഴില്‍ കുറിച്ചിരിക്കുന്ന വരിയാണ് തമിഴ് ആരാധകരെ ഇളക്കിയിരിക്കുന്നത്. കവിതയില്‍ 'മുതല്‍വന്‍' എന്ന രീതിയില്‍ കമല്‍ കുറിച്ച വരികളാണ് കമല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്ന രീതിയിലേക്ക് മാറിയിരിക്കുന്നത്. കവിതയ്ക്ക് മുന്നില്‍ നാളെ ഇംഗഌഷ് പത്രങ്ങളില്‍ ഒരു സന്ദേശമുണ്ടാകും എന്ന ചെറിയൊരു പ്രസ്താവനയും കമല്‍ ചേര്‍ത്തിരുന്നു. എല്ലാം കൂടി കൂട്ടിവായിച്ചവര്‍ കമല്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നു എന്ന രീതിയിലേക്ക് ചര്‍ച്ച എത്തിച്ചിരിക്കുകയും ചെയ്തു.

രജനീകാന്തിന് പിന്നാലെ കമല്‍ഹസനും രാഷ്ട്രീയത്തിലേക്ക്; താരം ട്വിറ്ററിലിട്ട 11 വരി കവിത ചര്‍ച്ചയാകുന്നു

ആധുനിക സാങ്കേതിക വിദ്യകളിലും സാമൂഹ്യമാധ്യമങ്ങളിലും മറ്റാരേക്കാളും ഏറെ സജീവമായ കമല്‍ഹാസന്‍ തന്റെ അഭിപ്രായങ്ങള്‍ കൃത്യമായി പറയുന്നയാളാണ് . അടുത്തിടെയാണ് എഐഎഡിഎംകെ സര്‍ക്കാരിനെ കമല്‍ രൂക്ഷമായി വിമര്‍ശിച്ചത്. കമലിന് മുമ്പ് തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ രജനീകാന്തും നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് വ്യക്തമായ വിവരമൊന്നുമില്ല.

ബിജെപിയുമായി അടുക്കുന്നു എന്നായിരുന്നു രജനിയെ കുറിച്ചുള്ള വാര്‍ത്ത. മാത്രമല്ല സ്വന്തം രാഷ്ട്രീയപാര്‍ട്ടിയെ കുറിച്ച് രജനി ആരാധകരുമായി ചര്‍ച്ചയും നടത്തിയിരുന്നു. എന്തായാലും ഒരു കവിതയിലൂടെ കമലും ആരാധകരെ ഇപ്പോള്‍ ഇളക്കിമറിച്ചിരിക്കുകയാണ്. അതേസമയം കമലിന്റെ വരികളെ വെറും കവിതയാക്കി മാത്രം കണ്ടാല്‍ മതിയെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Also Read:
കടയില്‍ കയറി വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: With Tamil Poem, Kamal Haasan Sets off Buzz on Political Plunge, chennai, News, Cinema, Actor, Message, Media, BJP, Politics, National, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia