വയസൻമാരായി ബച്ചനും ഋഷികപൂറും ഒരുമിക്കുന്നു

 


മുംബൈ: (www.kvartha.com 11.06.2017) ബോളിവുഡിന്റെ എക്കാലത്തേയും പ്രിയ താരങ്ങൾ കാലങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. 102 നോട്ടൗട്ട് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 102 വയസുള്ള അച്ഛന്റെയും 75 വയസുകാരനായ മകന്റെയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് അമിതാഭും ഋഷിയും.

ഒരുകാലത്ത് ബോളിവുഡിൻറെ ഹൃദയതാളങ്ങളായിരുന്ന ബച്ചനും ഋഷി കപൂറും വീണ്ടും ഒരുമിക്കുമ്പോൾ തിയേറ്ററുകളിൽ ഉത്സാവാന്തരീക്ഷം ആവുമെന്നാണ് കരുതുന്നത്. 102 നോട്ടൗട്ട് എന്ന പേരിൽത്തന്നെയുള്ള ഗുജറാത്തി നാടകമാണ് ചിത്രത്തിനാധാരം. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടി. സീരീസാണ്.
വയസൻമാരായി ബച്ചനും ഋഷികപൂറും ഒരുമിക്കുന്നു

മുംബയിൽ 102 നോട്ടൗട്ടിൻറെ  രണ്ടാം ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. കാൽനൂറ്റാണ്ടിന് ശേഷം അമിതാഭുമായി ഒന്നിക്കുന്നതിലെ ആഹ്ലാദം ഋഷികപൂർ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Amitabh Bachchan and Rishi Kapoor starrer 102 Not Out is scheduled to release in December this year. As the film is releasing on December 1, it will be clashing with Vidya Balan-starrer Tumhari Sulu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia