ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച അതിസമ്പന്നരായ 100 ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും

 


മുംബൈ: (www.kvartha.com 06.12.2018) ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച അതിസമ്പന്നരായ 100 ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും.

ഇന്ത്യന്‍ താരങ്ങളുടെ വിനോദരംഗത്തു നിന്നുള്ള കഴിഞ്ഞ വര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കി ഫോബ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇരുവരും ഇടംനേടിയിരിക്കുന്നത്. മലയാള വിനോദരംഗത്തു നിന്ന് ഇതാദ്യമായാണ് ഒരാള്‍ ഫോബ്‌സ് പട്ടികയില്‍ ഇടംനേടുന്നത്. കോളിവുഡില്‍ നിന്നും മലയാളി കൂടിയായ നയന്‍താര ഇതു രണ്ടാം വര്‍ഷമാണ് പട്ടികയില്‍ ഇടംനേടുന്നത്.

 ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച അതിസമ്പന്നരായ 100 ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും

48-ാം സ്ഥാനം നേടി മമ്മൂട്ടി ആദ്യ 50ല്‍ ഇടംപിടിച്ചപ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരേയൊരു വനിതയായ നയന്‍താരയ്ക്ക് 68-ാം സ്ഥാനമാണ് ഉള്ളത്. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ വിനോദരംഗത്തു നിന്നുള്ള വരുമാനം. നയന്‍താര 15.17 കോടി സമ്പാദിച്ചു. 2017 ഒക്ടോബര്‍ ഒന്നു മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്‌സ് പട്ടിക തയാറാക്കിയിരിക്കുന്നത്.

അതേസമയം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനം ബോളിവുഡ് താരം സല്‍മാന്‍ ഖാന് തന്നെയാണ്. 253.25 കോടി രൂപയാണ് സിനിമ, പരസ്യം, ടി.വി ഷോ എന്നിവയിലൂടെ കഴിഞ്ഞ വര്‍ഷം സല്‍മാന്‍ സമ്പാദിച്ചത്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്നു ഷാരൂഖ് ഖാന്‍ പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞവര്‍ഷം ഒരു സിനിമ പോലും ഷാരൂഖിന്റേതായി ഇറങ്ങിയിട്ടില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയാണ് രണ്ടാമത് (228.09 കോടി രൂപ). 185 കോടി രൂപ നേടിയ നടന്‍ അക്ഷയ് കുമാര്‍ മൂന്നാം സ്ഥാനത്തും 112.8 കോടി രൂപ നേടി നടി ദീപിക പദുക്കോണ്‍ നാലാം സ്ഥാനത്തുമുണ്ട്. ആദ്യ അഞ്ചില്‍ സ്ഥാനം നേടുന്ന ഏകവനിതയാണ് ദീപിക. അടുത്തിടെ വിവാഹിതയായ ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങിന് എട്ടാം സ്ഥാനമാണ്.

അതേ സമയം മറ്റൊരു നവവധുവായ പ്രിയങ്ക ചോപ്ര ഏറെ പിന്നിലേക്കു തള്ളപ്പെട്ടു. ഹോളിവുഡിലേക്കു ചേക്കേറിയ പ്രിയങ്കയ്ക്ക് ഇന്ത്യയില്‍ വരുമാനം കുറഞ്ഞതാണ് കാരണം. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ഈ വര്‍ഷം 49ാം സ്ഥാനത്താണ്.

എംഎസ് ധോണി (5-ാം സ്ഥാനം- 101.77 കോടി), ആമിര്‍ ഖാന്‍ (6-ാം സ്ഥാനം- 97.5 കോടി), അമിതാഭ് ബച്ചന്‍ (7-ാം സ്ഥാനം- 96.17 കോടി), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (9-ാം സ്ഥാനം- 80 കോടി), അജയ് ദേവ്ഗണ്‍ (10-ാം സ്ഥാനം-74 കോടി) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുള്ളവര്‍. കഴിഞ്ഞ വര്‍ഷം ഒറ്റ സിനിമ പോലും പുറത്തിറങ്ങാത്ത ഷാറൂഖ് ഖാന്‍ 13-ാം സ്ഥാനത്താണ്. എ.ആര്‍ റഹ്മാന്‍ 11ാമതും രജനീകാന്ത് 14ാമതുമുണ്ട്.

തെന്നിന്ത്യയില്‍ നിന്ന് 15 താരങ്ങളാണ് പട്ടികയിലുള്ളത്. 66.75 കോടിയുമായി 11-ാം സ്ഥാനത്തെത്തിയ എ.ആര്‍. റഹ്മാനാണ് തെന്നിന്ത്യയിലെ ഒന്നാമന്‍. 50 കോടിയുമായി രജനികാന്ത് 15-ാം സ്ഥാനം നേടി. 30.33 കോടിയുമായി വിജയ് 26-ാം സ്ഥാനത്തും 26 കോടിയുമായി വിക്രം 29-ാം സ്ഥാനത്തുമാണുള്ളത്. 34-ാം സ്ഥാനം വിജയ് സേതുപതിയും സൂര്യയും പങ്കിട്ടു. ഇരുവര്‍ക്കും 23.67 കോടിയാണ് സമ്പാദ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mammootty, Nayanthara among Forbes Richest Indian celebrity, Mumbai, News, Mammootty, Nayan Thara, Magazine, Salman Khan, Malayalees, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia