മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തിന് അതിഥികള്‍ക്ക് പറക്കാന്‍ 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍; സംഗീതനിശയ്ക്ക് കൊഴുപ്പേകാന്‍ ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സ്

 


മുംബൈ: (www.kvartha.com 08.12.2018) ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷ (27) യുടെ വിവാഹം ചൊവ്വാഴ്ച നടക്കാനിരിക്കെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാകുന്നു. വ്യവസായിയായ ആനന്ദ് പിരമല്‍ (33) ആണ് ഇഷയെ വിവാഹം കഴിക്കുന്നത്.

വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് പറക്കാന്‍ 100 ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഉദയ്പുരിലെ വിമാനത്താവളത്തിലാണ് 100 വിമാനങ്ങളും വിശ്രമിക്കുന്നത്. സംഗീതനിശയ്ക്ക് കൊഴുപ്പേകാന്‍ ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സ് തന്നെ എത്തുന്നു.

 മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തിന് അതിഥികള്‍ക്ക് പറക്കാന്‍ 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍; സംഗീതനിശയ്ക്ക് കൊഴുപ്പേകാന്‍ ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സ്

ചൊവ്വാഴ്ച മുംബൈയില്‍ വെച്ച് നടക്കുന്ന വിവാഹ ആഘോഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ ക്ഷണിതാക്കള്‍ക്ക് ആപ്പിലൂടെ നല്‍കിക്കൊണ്ടിരിക്കും. മൂന്നു ദിവസം നീളുന്ന ആഘോഷം ഈ ആഴ്ച ഒടുവില്‍ ഉദയ്പുരില്‍ ആരംഭിക്കും.

കഴിഞ്ഞ ആഴ്ച വിവാഹിതയായ പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കും. മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലാരിയും എത്തുമെന്നു കരുതുന്നു. മുംബൈയില്‍ കടലിന് അഭിമുഖമായ 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര ബംഗ്ലാവിലാകും നവദമ്പതികള്‍ താമസിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bollywood, Beyoncé and bling: Theme of India's big, fat Isha-Anand wedding, Mumbai, News, Business, Marriage, Flights, Bollywood, Singer, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia