വീണ്ടും ഓർമകളിൽ ബോധിധര്‍മൻ; പ്രേക്ഷക മനസ് കീഴടക്കിയ ഏഴാം അറിവ് പുറത്തിറങ്ങിയിട്ട് 10 വർഷങ്ങൾ; സൂര്യയുടെ ആദ്യ 100 കോടി ചിത്രം

 


ചെന്നൈ: (www.kvartha.com 25.10.2021) ബോധിധര്‍മനെന്ന യോഗയെ പരിചയപ്പെടുത്തിയ, മികച്ച ദൃശ്യങ്ങളാൽ പ്രേക്ഷക മനസ് കീഴടക്കിയ ഏഴാം അറിവ് റിലീസ് ചെയ്തിട്ട് 10 വർഷം തികയുകയാണ്. സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ് കോംമ്പോയിൽ രണ്ടാമതായി എത്തിയ ചിത്രമായിരുന്നു ഏഴാം അറിവ്. അഞ്ചാം നൂറ്റാണ്ടില്‍ തമിഴ് നാട്ടിൽ നിന്നും ചൈനയിലെത്തി അവിടെ ഷാവ്‍ലിന്‍ ആയോധന വിദ്യയും വൈദ്യവും പ്രചരിപ്പിച്ച ബോധിധര്‍മനെന്ന യോഗിയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ്‌ ചിത്രം വികസിക്കുന്നത്.
         
വീണ്ടും ഓർമകളിൽ ബോധിധര്‍മൻ; പ്രേക്ഷക മനസ് കീഴടക്കിയ ഏഴാം അറിവ് പുറത്തിറങ്ങിയിട്ട് 10 വർഷങ്ങൾ; സൂര്യയുടെ ആദ്യ 100 കോടി ചിത്രം

കാലങ്ങള്‍ക്കിപ്പുറം ഇന്നത്തെ ഇൻഡ്യയില്‍ ചൈന ജൈവ യുദ്ധത്തിന് തയാറെടുക്കുമ്പോള്‍ തടയിടാന്‍ ബോധിധര്‍മന്റെ പരമ്പരയിലെ യുവാവിനെ ജനിതക പരീക്ഷണങ്ങളിലൂടെ ബോധിധര്‍മന്റെ ശക്തി നല്‍കാനുള്ള ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സൂര്യയും ശ്രുതി ഹസനും തകർത്തഭിനയിച്ചപ്പോൾ മറ്റൊരു മികച്ച സിനിമ പിറക്കുകയായിരുന്നു.


ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ സൂര്യയുടെ സിനിമയും കൂടിയായിരുന്നു ഇത്. ഉദയനിധി സ്റ്റാലിൻ നിർമിച്ച ഈ സിനിമ 2011 ഒക്ടോബർ 25 ന് ചെന്നൈയിലും ഒരു ദിവസം കഴിഞ്ഞ് ലോകമെമ്പാടും റിലീസ് ചെയ്തു. യുഎസ് ആസ്ഥാനമായുള്ള ലെഗസിയാണ് ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റുകൾ നിർമിച്ചത്. ഹാരിസ് ജയരാജിന്റെ മ്യൂസിക് സംവിധാനത്തിൽ എത്തിയ പാട്ടുകളെല്ലാം പ്രേക്ഷക മനസിൽ ഇന്നും തങ്ങിനിൽക്കുകയാണ്.

ചൈനീസ് ആയോധന കലയുമായി ബന്ധപ്പെട്ട ഒന്നായതിനാല്‍ തന്നെ സംഘട്ടന രംഗങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം ചിത്രത്തിലുണ്ടായിരുന്നു. പീറ്റര്‍ ഹീന്‍ അവയൊക്കെയും ഭംഗിയായി അവതരിപ്പിച്ചിട്ടുമുണ്ട്. രവി കെ ചന്ദ്രന്റെ ക്യാമറയും എടുത്ത് പറയേണ്ടത് തന്നെയായിരുന്നു. ഒരു ദശാബ്ദങ്ങൾക്കിപ്പുറവും സിനിമ ചർച ചെയ്യപ്പെടുന്നുവെന്നത് തന്നെയാണ് ഏഴാം അറിവിന്റെ വിജയം.


Keywords:  News, Tamilnadu, National, Cinema, Actor, Film, Actress, Chennai, Director, Trending, Ezham Arivu, Surya, 10 years of Seventh Ezham Arivu movie.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia