കാഴ്ചയുടെ വസന്തം ഒരുക്കി മൂന്നാമതു രാജ്യാന്തര ചലച്ചിത്രോത്സവത്തിനു 10 ന് തിരിതെളിയും
Mar 8, 2017, 12:20 IST
കോട്ടയം: (www.kvartha.com 08.03.2017) കാഴ്ചയുടെ വസന്തം ഒരുക്കി സംസ്ഥാന ചലച്ചിത്ര അക്കാദമിയും ആത്മയുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന മൂന്നാമതു രാജ്യാന്തര ചലച്ചിത്രോത്സവത്തിനു 10 ന് തിരിതെളിയും. കോട്ടയം അനശ്വര തീയേറ്ററില്‍ രാവിലെ 10 മണിക്ക് സിനിമാ സംവിധായകന്‍ ജയരാജ് ഭദ്രദീപം തെളിക്കും. തുടര്‍ന്ന് ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മേളയോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ചിത്രാ കൃഷ്ണന്‍കുട്ടി, ഷാഹുല്‍ കാരാപ്പുഴ എന്നിവരുടെ ശേഖരത്തില്‍നിന്നുള്ള ഫോട്ടോപ്രദര്‍ശനം സ്‌റ്റേറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനായക് കൈസറേ ഉദ്ഘാടനം ചെയ്യും. മേളയിലുടനീളം അനില്‍ കട്ടച്ചിറയുടെ ലൈവ് ചിത്രരചന നടക്കും. വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന സമ്മേളനം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും.
മാക്ട ചെയര്‍മാന്‍ ലാല്‍ജോസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., സുരേഷ് കുറുപ്പ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, ഡോ. ബി. ഇക്ബാല്‍, വി.എന്‍. വാസവന്‍, വി.ബി. ബിനു, ആത്മ പ്രസിഡന്റ് ആര്‍ട്ടിസ്റ്റ് സുജാതന്‍ തുടങ്ങിയ ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി അന്തര്‍ദേശീയ - ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ മാന്‍ഹോള്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ഇരുപതോളം വിദേശ, ഇന്ത്യന്‍ സിനിമകള്‍ അഞ്ചു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും. ഇറാന്‍, ചൈന, മെക്‌സിക്കോ, ശ്രീലങ്ക, യു.കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ചിത്രങ്ങളും ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, ബംഗാളി എന്നീ ഭാഷകളില്‍നിന്നുള്ള ചിത്രങ്ങളും മലയാളത്തില്‍നിന്ന് അന്തര്‍ദേശീയ - ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിവിധ ദിവസങ്ങളിലായി ചലച്ചിത്രരംഗത്തെ പ്രമുഖകരായ സിബി മലയില്‍, ദിലീഷ് പോത്തന്‍, വിധു വിന്‍സെന്റ്, പി.എസ്. മനു, ഡോ. ബിജു, ഇന്ദ്രന്‍സ്, ജൂഡ് ആന്റണി, എസ്. സുരേഷ് ബാബു, അലന്‍സിയര്‍ തുടങ്ങിയവരും മെക്‌സിക്കന്‍ അപാരത എന്ന ചിലച്ചിത്രത്തിലെ പ്രധാന നടീ-നടന്മാരും വിവിധ ചിത്രങ്ങളുടെ സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുക്കും.
എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ ഓപ്പണ്‍ഫോറം ഉണ്ടായിരിക്കും. സംവിധായകന്‍ പ്രദീപ് നായര്‍ ഓപ്പണ്‍ഫോറം നയിക്കും. മേളയില്‍ 18 വയസ് കഴിഞ്ഞവര്‍ക്കുമാത്രമാണ് പ്രവേശനം. 200 രൂപയാണ് നാല് ദിവസത്തേയ്ക്കുള്ള പാസിന്റെ നിരക്ക്. പാസ് വിതരണം അനശ്വര തീയേറ്ററില്‍ ആരംഭിച്ചു. ഓരോ പ്രദര്‍ശനത്തിനും 15 മിനിട്ടിനുമുമ്പു മാത്രമേ തീയേറ്ററില്‍ പ്രവേശനം അനുവദിക്കൂ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറാണു മേളയുടെ മുഖ്യ പ്രായോജകര്‍.
വാര്‍ത്താ സമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോഷി മാത്യു, ജനറല്‍ കണ്‍വീനര്‍ ബിനോയി വേളൂര്‍, ആത്മ പ്രസിഡന്റ് ആര്‍ട്ടിസ്റ്റ് സുജാതന്‍, സെക്രട്ടറി ബിനോയി ഇല്ലിക്കല്‍, ട്രഷറാര്‍ ഫെലിക്‌സ് മനയത്ത്, സംവിധായകന്‍ പ്രദീപ് നായര്‍ എന്നിവര്‍ പങ്കെടുത്തു.
Read:
നിയമലംഘനം തടഞ്ഞ ട്രാഫിക് എസ് ഐയെ തള്ളിവീഴ്ത്തി ഓട്ടോയുമായി ഡ്രൈവര്‍ കടന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: International film festival from march 10th, Kottayam, Inauguration, Director, Kamal, News, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.